ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അക്ഷരവൃക്ഷം/വനാന്തരങ്ങളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
വനാന്തരങ്ങളിലൂടെ

പ്രകൃതിയാൽ സജ്ജമായ മഞ്ഞുമൂടിയൊരു അന്തരീഷം. ചുറ്റും പച്ചപ്പ്, പച്ചപ്പിന്റെ താളത്തിനൊത്ത്‌ ചെറു ചാറ്റൽ മഴയും. അവിടെ അവർ രണ്ടുപേരും കൂട്ടിന് മറ്റുചിലരും. ഒറ്റമുറി അനവധി പേർ അവരിൽ ഒരുവളായി അവരും. അന്ന് രാത്രി ഏറെ വൈകിയാണ് അവർ ഉറങ്ങിയത്. ഏതാനും പെൺകുട്ടികൾ മാത്രം ഒതുങ്ങിയ ആ ചുമരുകൾക്കുളിൽ കൂട്ടിനായി അദ്ധ്യാപകരായി അവരും. നീണ്ടു കിടക്കുന്ന ആ ഹാളിന്റെ അങ്ങ് ദൂരെയുള്ള കട്ടിലിൽ അവർ രണ്ടുപേരും സുഖം പ്രാപിച്ചു. ശാന്തമായ അന്തരീഷം. ചുറ്റും ഇരുട്ട് മാത്രം കൂടെ ചെറു ചാറ്റൽ മഴയും. പതിയെപ്പതിയെ നേരം ഇരുട്ടിലേക്ക് പ്രവേശിച്ചു. അതോടപ്പം രാത്രിയുടെ പ്രകാശം അവർക്ക് ചുറ്റും പ്രകാശിക്കാൻ തുടങ്ങി. അത് ഒരു പ്രകൃതി പഠന ക്യാമ്പ് ആയിരുന്നു. ഏതാനും ദിവസങ്ങൾ മാത്രമായിരുന്നു അവർക്കവിടെ. പ്രകൃതിയെ നെഞ്ചിലേറ്റിയ അവർക്ക് അതൊരു സുവർണ്ണാവസരം ആയിരുന്നു. പിറ്റേന്ന് പുലർച്ചെ, രാവിൻറെ പുലരിയിൽ അവർ പരസ്പരം വിളിച്ചുണർത്തി. സ്വപ്ങ്ങളെ പോലെ വനാന്തരീക്ഷത്തെ സന്ദർശിക്കാൻ അവർ ഒരുങ്ങി മറ്റുള്ളവരെ പോലെ. ഒരു കട്ടൻ ചായയും കുടിച് കൈകൾ കോർത്തിണക്കി നടന്നു ആ പച്ചപ്പിൻ വനാന്തരത്തിലൂടെ കൂട്ടം കൂട്ടമായി. നോക്കത്താദൂരം നീണ്ടു കിടക്കുന്ന പ്രകൃതിയുടെ മണ്ണിലൂടെ അവർ ഇരുവരും പരസ്പരം കാടിനെ കുറിച് അറിഞ്ഞു നടന്നു ഏറെ ദുരം.... ഓരോ കാൽവെപ്പും കൂടുതൽ ഉൾക്കാട്ടിലേക്കായിരുന്നു. അപ്രദീഷിതമായി പലതും അവർക്കവിടെ കാണാൻ കഴിഞ്ഞു. വഴിയാത്രകളിൽ പലപ്പോഴും കാടിന്റെ ചലങ്ങൾ അവർക്ക് മനസിലാക്കാൻ പറ്റുമായിരുന്നു. കിലോമീറ്ററുകളോളം നടന്ന അവർക്ക് ശാരീരികമായി പല പ്രയാസങ്ങളും അനുഭവപെട്ടു തുടങ്ങി. ഏകദെശം ഉച്ചയോളം ആ സംഗം വനത്തിലായിരുന്നു. പരിസ്ഥിതിയെ മനസിലാക്കാനുള്ള അവരുടെ ദിവസങ്ങൾ എടുത്ത അലച്ചിലിനു ശേഷം നാട്ടിലേക്ക് യാത്ര തിരിച്ചു.. അതൊരു മഴകാലം ആയതിനാൽ മഴയുടെ ഒത്തുകൂടൽ എല്ലായിപ്പോഴും ഉണ്ടായിരുന്നു. മഞ്ഞിലലിഞ്ഞു ചേർന്ന പ്രകൃതിക്ക് ചുറ്റിലും മനോഹരമായ ഭംഗി ആയിരുന്നു...


മുഫീദ. എ.പി
പ്ലസ് ടു ഹ്യുമാനിറ്റീസ് ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ