എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച ഒരു വൈറസാണ് കൊറോണ. കോവിഡ് 19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു.ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിനിയിലാണ് രോഗം കണ്ടെത്തിയത്.

പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ശ്വാസം മുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം ബാധിച്ച ആളുമായി അടുത്ത് സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത ഏറെയാണ്. ചുമക്കുമ്പോഴോ, തുമ്മുമ്പോഴോ തെറിക്കുന്ന ഉമിനീർ വഴിയോ, സ്രവങ്ങൾ വഴിയോ രോഗം പകരാം. നിലവിൽ ഈ വൈറസിന് വാക്സിൻ ലഭ്യമല്ല.

കണ്ണിലോ മൂക്കിലോ വായിലോ കഴുകാത്ത കൈകൾ കൊണ്ട് തൊടരുത്. കൈകൾ സോപ്പ് ഉപയോഗിച്ച്‌ വൃത്തിയായി കഴുകുക. കുറഞ്ഞത് 20 സെക്കൻ്റ് എങ്കിലും കൈകൾ ഉരച്ച് കഴുകണം. അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായയും മറച്ച് പിടിക്കുക. ഈ വൈറസിന് വാക്സിൻ കണ്ടുപിടിക്കാത്തതുകൊണ്ട് തന്നെ രോഗലക്ഷണങ്ങൾക്കനുസരിച്ച് രോഗ തീവ്രത കുറയ്ക്കാനുള്ള സഹായക ചികിത്സയാണ് നൽകുന്നത്.

അഞ്ജന എം.എസ്
8 B എച്ച്.ഡി.പി.എസ്സ്.എച്ച്.എസ്സ്.എസ്സ്.എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം