സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/അകന്നു നിൽക്കൂ കോറോണയെ തുരത്തൂ
അകന്നു നിൽക്കൂ,കോറോണയെ തുരത്തൂ
പെട്ടന്ന് ഒരു ദിവസം നമ്മെ ഞെട്ടിച്ചു ഒരു വാർത്ത വന്നു. ചൈനയിലെ വുഹാനിൽ വൈറസ് ബാധിച്ചു ധാരാളം ആളുകൾ മരിച്ചു എന്ന് . പിന്നെ മരണം കൂടിക്കൂടി വരുന്നു എന്ന് അറിയാൻ കഴിഞ്ഞു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോ ആ വൈറസ് ലോകം മുഴുവനും മഹാമാരിയായി പെയ്തിറങ്ങി. ജനങ്ങളെ നശിപ്പിക്കുന്നു എന്നും നമ്മൾ ജാഗ്രത പാലിക്കണം എന്നും അറിഞ്ഞു. ദിവസങ്ങൾ പിന്നിടുംതോറും അതിന്റെ തീവ്രത ഏറി വന്നു. ഇതിനെ ചെറുത്ത് നിർത്താൻ അകലം പാലിക്കുക, വ്യക്തിശുചിത്വം പാലിക്കുക, ഇടക്കിടക്ക് കൈകൾ ഇരുപതു സെക്കന്റ് സോപ്പു കൊണ്ട് കഴുകുക, മാസ്ക് ധരിക്കുക, സുരക്ഷിതരായി വീടുകളിൽ തന്നെ ഇരിക്കുക എന്നിങ്ങനെ കുറെ ചിട്ടകൾ നമ്മൾ പാലിക്കേണ്ടി വരുന്നു. നമ്മുടെ സുരക്ഷക്കായി സർക്കാർ, ആരോഗ്യവകുപ്പ് ജീവനക്കാർ അങ്ങനെ ധാരാളം പേർ രാപകൽ ഇല്ലാതെ കഷ്ടപ്പെടുന്നു. ഇതിൽ നിന്ന് മുക്തി നേടാൻ നാമോരോരുത്തരും പരിശ്രമിച്ചാലേ സാധിക്കുകയുള്ളു. രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ സൂക്ഷിക്കുന്നതല്ലേ. അതെ കൊറോണ എന്നാ മഹാമാരിയിൽ നിന്ന് നമ്മെയും സമൂഹത്തെയും രാജ്യത്തെയും ലോകം മുഴുവനെയും രക്ഷിക്കുന്നതിനായി നമുക്ക് ലോക്ക്ഡൗണിലായിരിക്കാം
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |