സംവാദം:എം,എസ്.സി.എൽ.പി.എസ്. ചെറിയകൊല്ല കുടയാൽ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
ഹരിത വിദ്യാലയം

മാവുകൾ പൂത്തു മണം പരന്നു
പച്ചക്കുടയായ് ബദാം മരങ്ങൾ
അണ്ണാറക്കണ്ണന്മാർ കാക്കകളും
വിദ്യാലയത്തിൽ വിരുന്നു വന്നു
ടീച്ചറും കുട്ട്യോളും മാന്തണലിൽ
പാടിപഠിക്കുവാനൊത്തുകൂടി
ചക്കപ്പഴത്തിൻ മധുരഗന്ധം
ദിക്കെല്ലാം വാരിവിളമ്പി തെന്നൽ
അണ്ണാനും കാക്ക കുയിലുകളും
തമ്മിൽ കലഹമായ് ചക്കയുണ്ണാൻ
താലോലമാടും മുരിങ്ങകളും
താളം പിടിക്കുന്ന നെല്ലികളും
കാണുവോർക്കെല്ലാം രസം പകരും
ഹായ് !നല്ല സുന്ദരം വിദ്യാലയം!

അമ്യത എസ്
3 എം,എസ്.സി.എൽ.പി.എസ്. ചെറിയകൊല്ല കുടയാൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത

Start a discussion about എം,എസ്.സി.എൽ.പി.എസ്. ചെറിയകൊല്ല കുടയാൽ/അക്ഷരവൃക്ഷം

Start a discussion