എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ ആരോഗ്യവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യവും ശുചിത്വവും

പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജീൻ [Hygeia]യുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. ആയതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തി ശുചിത്വം [Personal hygiene] പരിസര ശുചിത്വം [Environmental Sanitation] | ഗൃഹ ശുചിത്വം, [Hygiene of the home] എന്നിവയാണ് ആരോഗ്യ ശുചിത്വ ൻ്റെ മുഖ്യ ഘടകങ്ങൾ. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും, ജീവിതശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും. കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. വൈറസ് പരത്തുന്ന എല്ലാ രോഗങ്ങളെയും അകറ്റാം. ചുമയ്ക്കുമ്പോഴും തുമ്മു മ്പോഴും തൂവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖംമറയ്ക്കുക. രോഗബാധിതരുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക. ശുചിത്വം ഒരു സംസ്ക്കാരമാണ് ജീവിയും അതിൻ്റെ ചുറ്റുപാടുമുള്ള മറ്റു സഹജീവികളും പ്രൂതിയുമായി പരസ്പരാശ്രയ ത്തിലും സഹകരണത്തിലുമാണ് ജീവിക്കുന്നത്.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ നാം പിന്നോക്കം പോയിരിക്കുന്നു. ആഢംബര പൂർണ്ണമായ ജീവിത ശൈലികളും പല രോഗങ്ങൾക്ക് ക്കും ഇടയാക്കുന്നു. എന്നത് ഗൗരവമായി കാണേണ്ടുന്ന കാര്യമാണ്. ഗൃഹ ശുചിത്വം പാലിക്കുന്നവരിൽ പകർച്ചവ്യാധികൾ താരതമ്യേന കുറവായിരിക്കും. ഗൃഹ ശുചിത്വം വരാതിരുന്നാൽ പല പല പകർച്ചവ്യാധികൾക്കും കാരണമാകും.വൈറൽ രോഗങ്ങൾ മൂലമുള്ള പകർച്ചവ്യാധികൾ കേരളത്തിൽ വർദ്ധിച്ചു വരാനും ഇടയാക്കും.ആഹാര അവശിഷ്ടങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും മറവും ചെയ്യുന്നതിന് ഈ വീടുകളിൽ ഒന്നും വേണ്ടത്ര സജീകരണങ്ങൾ ഇല്ല. വസ്തുക്കൾ മണ്ണിൽ വലിച്ചെറിയുന്നതിൻ്റെ ഭവിക്ഷത്ത് മനസ്സിലാക്കിയാൽ അത് ഒഴിവാക്കാം. ഇത്തരം കാര്യങ്ങൾ നമ്മളെ ഒരു പകർച്ചവ്യാധികളും അടുക്കില്ല.

അതുൽ രാജ്
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം