എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ നാളേക്ക് നല്ലതിന്
നാളേക്ക് നല്ലതിന് പ്രിയപ്പെട്ട കൂട്ടുകാരെ,കൊറോണ(kovid 19) എന്ന മാരകമായ വൈറസ് ലോകമെമ്പാടുമുള്ള മനുഷ്യരെ തിന്നു കൊണ്ടിരിക്കുന്നു. ഇങ്ങനെ യുള്ള മാരകമായ രോഗങ്ങൾ വരുമ്പോൾ മാത്രമേ നാം ഓരോരുത്തരും ശുചിത്വം പാലിക്കണം എന്ന് മനസ്സിലാക്കാറുള്ളു.. എന്നാൽ രോഗങ്ങൾ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും നമ്മൾ നിത്യ ജീവിതത്തിൽ പാലിക്കേണ്ട ചില ശുചിത്വ പാഠങ്ങൾ ഉണ്ട്. മിക്ക രോഗങ്ങളെയും പ്രതിരോധിക്കാൻ ഇത് സഹായിക്കും... സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻ്റെങ്കിലും കൈ കഴുകുക. വൃത്തി ഹീനമായ കൈ കൊണ്ട് മൂക്കിലും വായിലും സ്പർശിക്കാതി രിക്കുക. തുമ്മുബോഴും ചുമക്കുബോഴും ടിഷ്യു പേപ്പർ ഉപയോഗിക്കുക. ടിഷ്യു പേപ്പറിൽ യെതാനും മണിക്കൂർ മാത്രമേ രോഗാ ണു നില നിൽക്കു, ഇത് കൃത്യമായി നശിപ്പിക്കുക. സോപ്പും വെള്ളവും ലഭിച്ചില്ലെങ്കിൽ 60./.ആൽ കഹോൾ അടങ്ങിയിട്ടുള്ള സാനിടൈസർ ഉപയോഗികുക. ഈ മുൻകരുതലുകൾ എല്ലാം മുൻകൂട്ടി പ്രവർത്തിച്ചാൽ ഒരു പരിധി വരെ നമുക്ക് രോഗങ്ങൾ തടയാം....
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |