സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസരം എന്ന അർത്ഥത്തിലല്ല പരിസ്ഥിതിയെ കാണേണ്ടത്.... പരിസര മലിനീകരണം ഉയർത്തുന്ന അപകടത്തെക്കാൾ ഭീകരമാണ് പരിസ്ഥിതി നാശം വരുത്തുന്ന അപകടങ്ങൾ.....പ്രപഞ്ചത്തിന്റെ സുസ്ഥിതി തന്നെ തകർന്നു പോകുന്ന അവസ്ഥയാണ് പരിസ്ഥിതി നശിപ്പിച്ചാൽ ഉണ്ടാകുന്ന കൊടിയ ദുരന്തം..... മനുഷ്യന്റെ നികൃഷ്ടമായ ജീവിതരീതികളാൽ അനുനിമിഷം ഈ ആഗോള ദുരന്തം സംഭവിച്ചുകൊണ്ടിരിക്കുന്നു.. മനുഷ്യന്റെ മാത്രം വികൃതമായ പെരുമാറ്റം കൊണ്ടാണ് പരിസ്ഥിതി നാശം സംഭവിക്കുന്നത് എന്ന് ഓർക്കുമ്പോൾ മനുഷ്യൻ ഭൂമിയുടെ ക്യാൻസർ എന്ന് വിശേഷിപ്പിച്ച ചിന്തകന് അനുസ്മരിച്ച് പോകുന്നു.. വനങ്ങൾ നശിപ്പിക്കുന്നത് കൊണ്ട് അന്തരീക്ഷത്തിന് പരിസ്ഥിതി തകരുന്നു.. മനുഷ്യന്റെ ശ്വാസകോശം വൃക്ഷത്തിലും , വൃക്ഷത്തിന്റെ ശ്വസന ദ്രവ്യം മനുഷ്യനിലുമാണ്...

വായുവിലെ ഓക്സിജൻ അളവ് കുറയുകയും പുതുതായി പ്രാണവായു ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യുന്നതോടെ നാം നമ്മുടെ കഴുത്തിൽ തന്നെ കൈ മുറുക്കി ആത്മഹത്യാപരമായ പ്രവർത്തി നടത്തുകയാണ്....വ്യവസായ ശാലകളും അതുപോലുള്ള പദ്ധതികളും അന്തരീക്ഷ മലിനീകരണത്തെ വൻതോതിൽ ഉണ്ടാക്കുന്നു.. ഭൂമിക്ക് കവചമായി മാരക രശ്മികളെ തടഞ്ഞുനിർത്തുന്ന ഓസോൺ പാളിക്കു ക്ഷതം സംഭവിച്ചിരിക്കുക യാണ്.....

ഇതു പല മാരക രോഗങ്ങൾക്കും കാരണമാകുന്നു... തടാകങ്ങൾ, കിണറുകൾ, നദികൾ സമുദ്രങ്ങൾ ഇവയിലെ ജലം വിഷം ഉള്ളതായി തീർന്നിരിക്കുന്നു....പ്രാണ ജലത്തിനു നാശം സംഭവിക്കുന്ന ലോകം പ്രപഞ്ച ജീവിതത്തിന്റെ മരണമാണ് വാഗ്ദാനം ചെയ്യുന്നത്.... എല്ലാ മാലിന്യങ്ങളും ഒഴുകി അടിയുന്ന നദികളും കടലോര പ്രദേശങ്ങളും ഏത് രാജ്യത്തിന്റെ യും മുഖമുദ്രയാണ്... മലിനമായ അന്തരീക്ഷം സസ്യങ്ങളും ഫലങ്ങളും വിഷമായി തീരുന്നു.....

മൃഗങ്ങളും പക്ഷികളും ഈ കൊടിയ വിപത്തിനു അടിമപ്പെട്ട് നരകിക്കേണ്ടി വരുന്നു...കീടനാശിനികളുടെ ഉപയോഗം പ്രപഞ്ചത്തെ നശിപ്പിക്കുന്നു.. പരിസ്ഥിതിയുടെ തകർച്ച പ്രപഞ്ചത്തിന്റെ തന്നെ ജീവിത തകർച്ചയാണ്....

വരും തലമുറയ്ക്ക് തന്നെ ഇത് ശാപമായിത്തീരുന്നു.. പ്രപഞ്ചത്തിന്റെ ജീവിതഘടന സാമഗ്രമായ ഒരു സമീകൃത സമ്പത്താണ്.. മധുരമായി ചിട്ടപ്പെടുത്തിയ ഒരു നല്ല പരിസ്ഥിതി ജീവജാലങ്ങൾക്ക് ജീവിത സൗഖ്യം നൽകുന്നു.. ഇതൊന്നുമറിയാതെ മനുഷ്യൻ ഇതിന്റെ താളം തെറ്റിക്കുമ്പോൾ സംഭവിക്കുന്ന വിപത്ത് വളരെ വലുതാണ്... നമ്മുടെ മനസ്സാക്ഷി ഇതിനെതിരെ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. വിദ്യാലയങ്ങളും കലാശാലകളും ഈ ആശയങ്ങളുടെ പരിശീലനക്കളരികൾ ആകണം....

വ്യക്തിയും പരിസ്ഥിതിയും ഒന്നുചേർന്നു പരിസ്ഥിതിയെ സൃഷ്ടിച്ചെടുക്കന്നതിനാൽ വ്യക്തിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പരിസ്ഥിതി പ്രശ്നമാകുന്നു... അത് സംരക്ഷിക്കാനുള്ള മനസ്സ് നമുക്ക് എല്ലാവർക്കും ഉണ്ടാകണം .. നമ്മുടെ പരിസ്ഥിതി നമുക്ക് സംരക്ഷിച്ചേ മതിയാവൂ *ഈ വാക്കുകൾ മനുഷ്യൻ എന്നും ഓർമ്മയിൽ സൂക്ഷിക്കണം....*

അൽ നൂറിൽ ഫാത്തിമ
7 D സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം