എസ് എ എൽ പി എസ് തരിയോട്/അക്ഷരവൃക്ഷം/എന്റെ ലോക്ക്ഡൗൺ കാലം
എന്റെ ലോക്ക്ഡൗൺ കാലം ഓർക്കാതെ വന്ന അവധിക്കാലം എന്നെ വിഷമത്തിലാക്കി എങ്കിലും കൊറോണ എന്ന രോഗത്തെ തുരത്താനാണല്ലോ എന്ന് ഓർത്തപ്പോൾ സന്തോഷം തോന്നി. എവിടെയും പോകാനും പററില്ല, ആർക്കും വീട്ടിലേയ്ക്ക് വരാനും കഴിയില്ല.എന്റെ സ്കൂളിനെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് സങ്കടം വരുന്നു.ഞങ്ങൾ ടീച്ചറുടെ സഹായത്തോടെ കുറെ പച്ചക്കറികളും ഔഷധച്ചെടികളും നട്ടിരുന്നു.എല്ലാം ഉണങ്ങിക്കാണും. ഞാൻ ടീച്ചറുടെ നിർദ്ദേശപ്രകാരം വീട്ടിൽ പച്ചക്കറികൃഷി ചെയ്യുന്നുണ്ടായിരുന്നു.വീട്ടാവശ്യം കഴിഞ്ഞ് മിച്ചമുള്ളത് ഞാൻ സ്കൂളിൽ ഏൽപ്പിക്കുമായിരുന്നു.അതിന്റെ വില സഞ്ചയികയിൽ ഇടുമായിരുന്നു. നന്നായി. ഞങ്ങൾ ഇപ്പോഴും പച്ചക്കറി കൃഷി തുടരുന്നു.ഞാനും അനിയത്തിയും അമ്മയും പപ്പയെ സഹായിക്കുന്നു. പിന്നെ ഞാൻ കുപ്പിയിൽ പെയിന്റ് ചെയ്യാൻ പഠിച്ചു.പിസ്തയുടെ തൊണ്ട് കൊണ്ട് പൂക്കൾ ഉണ്ടാക്കാനും പഠിച്ചു. ഒരു സങ്കടം പെട്ടെന്ന് വന്ന ലോക്ക് ഡൗൺ കാരണം പശയും പെയിന്റും കുുറവാണ്. ഞാനും അനിയത്തിയും മൊബൈലിൽ നോക്കി പാട്ട് പഠിക്കുന്നുണ്ട്.ഇടയ്ക്ക് അനിയത്തി വഴക്ക് കൂടും.
പിന്നെ എന്നെവിഷമിപ്പിച്ച ഒരു കാര്യം എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരൻമാരാണെന്ന് പറഞ്ഞിട്ട് എന്തിനാണ് കർണാടകം അതിർത്തി അടച്ചത്? മുഖ്യമന്ത്രിയെ എനിക്ക് വളരെ ഇഷ്ടമായി. ലോക്ക്ഡൗൺ അവസാനിക്കാൻ ഞാനും കാത്തിരിയ്ക്കുന്നു സ്നേഹപൂർവ്വം നിങ്ങളുടെ ആൻറോസ് ,നാലാം തരം വിദ്യാർത്ഥിനി എസ്.എ.എൽ.പി സ്കൂൾ തരിയോട് വയനാട്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം