ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/ഇലയുടെ സഹായം

Schoolwiki സംരംഭത്തിൽ നിന്ന്
ഇലയുടെ സഹായം

മാനത്ത് മഴക്കാർ വന്നും. കാറ്റു വീശി കുന്നിൻചരിവിലെ മരത്തിൽ നിന്നു ഒരില കാറ്റിൽ താഴേക്കു പറന്നു. പുഴയിൽ വിഴണോ....... പുൽമേടിൽ വിഴണോ.... കുന്നിൻചരിവിൽ വീഴണോ?. ഇല ആലോചിച്ചു, അപ്പോഴയ്ക്കും മഴതുള്ളികൾ വീഴാൻ തുടങ്ങി ടപ്പ്...ടപ്പ്...ടപ്പ് കീയോം....കീയോം... മഴ നനയുന്നോ...... രണ്ടു കിളിക്കുഞ്ഞുങ്ങൾ കൂട്ടിലിരുന്ന് ഉറക്കെ കരയുന്നത് ഇല കേട്ടു .ആ പാവങ്ങളെ സഹായിക്കണം ഇല കാറ്റിൽ പറന്ന് കിളി കൂടിന് മുകളിൽ വീണു ഒരു കുട പോലെ മഴ പെയ്തു തോർന്നു പക്ഷേ ഒറ്റതുള്ളി പോലും കിളിക്കുഞ്ഞങ്ങളുടെ മേൽ വീണില്ല. "ഹായ് ! ഇല നമ്മെ സഹായിച്ചേ.കിളി കുഞ്ഞുങ്ങൾ ഇലയ്ക്ക് നന്ദി പറഞ്ഞു. ഇലയ്ക്ക്
 സന്തോഷം മായി. കിളി കുഞ്ഞുങ്ങൾ വളരും വരെ ഇല പിന്നെ എങ്ങും പോയില്ല..



               

നയനപ്രദീവ്
6B ആർ എം യു പി എസ്സ് കല്ലറക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ