എം യു പി എസ് പൊറത്തിശ്ശേരി/അക്ഷരവൃക്ഷം/കൊറോണയുടെ ജനനം
കൊറോണയുടെ ജനനം
ഒരിക്കൽ ചൈനയിലെ വുഹാനിൽ ഒരു മാരകരോഗം ഉണ്ടായി. ആ രോഗത്തെക്കുറിച്ച് ആർക്കും ഒന്നും അറിയില്ലായിരുന്നു ആ രോഗം ഒരാളിൽനിന്നും മറ്റൊരാളിലേക്ക് പടർന്ന് പിടിച്ചു. ഒരുപാട് മരണങ്ങൾ സംഭവിച്ചു. ആ രോഗത്തെ പിന്നീട് കൊറോണ എന്ന പേരിട്ട് വിളിച്ചു. മരുന്ന് കണ്ടെത്താത്ത ഈ രോഗം പടർന്നുകൊണ്ടിരുന്നു. പിന്നീട് ആ രാജ്യത്തുനിന്ന് പല രാജ്യങ്ങളിലേക്കും രോഗം വന്നു തുടങ്ങി. എല്ലാവരും നിസ്സാരമായി കണ്ടു. നിസ്സാരമായി കണ്ട രാജ്യങ്ങളിലെല്ലാം ധാരാളം മനുഷ്യർ മരണമടഞ്ഞു. പിന്നാലെതന്നെ ഇന്ത്യയിലെ കൊച്ചുകേരളത്തിലും ഈ മഹാമാരിവന്നു. എന്നാൽ കേരളത്തിലെ ജനങ്ങൾ ഈ രോഗത്തെ വളരെ ഗൗരവമായി കണ്ടു. അവർ രോഗത്തെ തടയാനായി അവരുടെ ആഘോഷങ്ങളും വിനോദങ്ങളും ഒഴിവാക്കി വീടുകളിൽ തന്നെ കഴിഞ്ഞുകുടി. പുറത്ത് പോയാൽ അകലം പാലിച്ചും, മുഖത്ത് മാസ്ക് ധരിച്ചും ഇടയ‍്ക്കിടക്ക് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകിയും ആ രോഗത്തെ ഓടിച്ച് തുടങ്ങി. അവിടുത്തെ ജനങ്ങൾക്ക്കൂട്ടായി ആരോഗ്യപ്രവർത്തകരും , പോലീസും, നേതാക്കന്മാരും രാവും പകലും പ്രവർത്തിച്ചുകൊണ്ടിരുന്നു.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ