മർദിതൻ :പടച്ചോനെ ,നീയിതു കാണുന്നില്ലേ ?പടച്ചോൻ:കണ്ടു
ചില മറുപടികൾക്ക് മാർക്കിടാനാവില്ല !
ബ്രേക്ക് ദി ചെയിൻ .
കോവിഡിനെ നമ്മൾ സോപ്പിട്ടു ഒഴിവാക്കാൻ ശ്രമിക്കുന്നു.
കോവിഡോ ,
നമ്മുടെ പൊങ്ങച്ചങ്ങളെ നൈസായിട്ടു പൊട്ടിച്ചിരിക്കുന്നു !
കയർത്തും കിതച്ചും
തീൻ മേശക്കു മുന്നിൽ അമ്മയോട് കയർത്തിട്ടില്ലാത്ത ഒരു ദിവസവും എനിക്കില്ലായിരുന്നു ...
ഇന്ന്
അമ്മയെ നോക്കി ഞാൻ സോപ്പിടുന്നുണ്ട് ...
ഒരുവട്ടമല്ല ,പലവട്ടം !