സർക്കാരു നൽകുന്ന
മാർഗനിർദ്ദേശങ്ങൾ
ഒറ്റ മനസ്സായി
നമുക്കേറ്റെടുത്തീടാം
സത്ക്കർമമായിട്ടതിനെ
കരുതീടാം
സഹജീവിയോടുള്ള കടമയായി
കാത്തിടാം
നാട്ടിലിറങ്ങേണ്ട
നഗരവും
കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി
പോകും വരെ
അൽപ ദിനങ്ങൾ ഗൃഹത്തിൽ
കഴിയുകിൽ
ശിഷ്ട ദിനങ്ങൾ നമുക്കാഘോഷമാക്കിടാം