സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/അണിച്ചേരാം പരിസ്ഥിതിക്കൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിക്കൊപ്പം

ഒരിടത്ത് ഉണ്ണി എന്ന ഒരു മിടുക്കനായ കുട്ടി ഉണ്ടായിരുന്നു. അവന് ഒരു മുത്തശ്ശി ഉണ്ടായിരുന്നു. ഒരിക്കൽ അവൻ തന്റെ സ്കൂൾ വിട്ട് വീട്ടിലെത്തിയത് ഏറെ ചിന്താകുലനായിട്ടായിരുന്നു. അതു കണ്ട് കാര്യം എന്തെന്ന് മുത്തശ്ശി തിരക്കി. അപ്പോൾ അവൻ കാര്യം എന്തെന്ന് പറഞ്ഞു . ഇന്ന് അവന്റെ സാർ പരിസ്ഥിതിയെ പറ്റി ഒരുപാട് കാര്യങ്ങൾ പറഞ്ഞു .അതു കേട്ടപ്പോഴാണ് അവന് നന്മ ചെയ്യുന്ന ആളുകൾക്കൊപ്പം, പരിസ്ഥിതിയെ സ്നേഹിക്കുന്ന ആളുകൾക്കൊപ്പം തൻ്റെ പൂർണ്ണ ശക്തി പ്രാപിച്ച് പരിസ്ഥിതികൂടെ നിൽക്കും എന്ന യാഥാർത്ഥത്യം ബോധ്യമായത്. മകനെ ഇതുപോലെതന്നെ എന്റെ ചെറുപ്പത്തിൽ ചാക്കോ എന്ന ഒരു മാഷ് ഉണ്ടായിരുന്നു.അദ്ദേഹം ഇതുപോലെതന്നെ എനിക്ക് പരിസ്ഥിതിയെ പറ്റി ഒരു കഥ പറഞ്ഞു തന്നിട്ടുണ്ട്. ആ കഥ ഇന്നും ഞാൻ ഓർക്കുന്നു. ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു.ആ രാജാവ് പരിസ്ഥിതിയെ വളരെയധികം സംരക്ഷിക്കുന്ന ഒരാളായിരുന്നു. ആ രാജ്യം ഫലഭൂയിഷ്ട്ടിയേറിയ മണ്ണിനാൽ സമ്പന്നമായിരുന്നു .അതുകൊണ്ടു തന്നെ ആ രാജ്യത്തായും ഇതുവരെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലായിരുന്നു. അതിനാൽ തന്നെ അവ സംരക്ഷിക്കാൻ വേണ്ടി അയാളുടെ രാജൄത്ത് ആര് പരിസ്ഥിതിക്ക് ദോഷം വരുന്ന കാര്യങ്ങൾ ചെയ്യുന്നുവോ അവർകെതിരെ വളരെ ശക്തമായ നടപടി എടുകുന്ന ഒരാളായിരുന്നു അദ്ദേഹം. അങ്ങനെയിരികെ പെട്ടെന്ന് അയാൾക്ക് അയൽരാജ്യവുമായി യുദ്ധം ചെയേണ്ടി വന്നു. അയൽരാജ്യകാർ ഈ രാജാവിന്റെ രാജ്യം തട്ടി എടുക്കാനാണ് ശ്രമിച്ചത്.കാരണം ആ രാജ്യം ഫലഭൂയിഷ്ഠിയേറിയ മണ്ണിനാൽ സമ്പന്നമായിരുന്നു. ആ സ്ഥലം ലഭിച്ചാൽ അവർക്ക് അത് നിധിക്കു തുല്യമായിരുന്നു. ആ രാജ്യം സമ്പന്നമാക്കാൻ ആ ഇടം തൃപ്തികരമായിരുന്നു. രാജാവ് ആകെ പരിഭ്രാന്തനായി നിൽക്കുകയായിരുന്നു. അദ്ദേഹത്തിന് എങ്ങനെ എങ്കിലും തന്റെ രാജ്യം സംരക്ഷിക്കണം എന്തെന്നാൽ അയൽരാജ്യകാർ ഇവിടെ വന്നു കഴിഞ്ഞാൽ തന്റെ പരിസ്ഥിതിയെ പൂർണ്ണമായും നാശമാക്കും എന്ന് രാജാവിന് പൂർണ ബോധൄം ഉണ്ടായിരുന്നു രാജാവ് പൂർണ ധൈര്യത്തോടെ പ്രകൃതി തനിക്കൊപ്പം നിൽക്കുമെന്ന വിശ്വാസത്തോടെ രാജാവ് അയൽരാജ്യവുമായിട്ടുള്ളയുദ്ധത്തിന് തയ്യാറായി രാജാവ് സമ്പൂർണ്ണ ശക്തിയോടു കൂടി യുദ്ധം ചെയ്യാൻ ആരംഭിച്ചു. തന്റെ പരിസ്ഥിതിയെ സംരക്ഷിക്കാൻ വേണ്ടിയുള്ള യുദ്ധം. രാജാവ് തന്റെ എതിരാളികളെ ചെറുത്തു നിന്ന് തോൽപ്പിച്ചു. അങ്ങനെ തൻ്റെ പരിസ്ഥിതിയെ സംരക്ഷിക്കാൻ വേണ്ടിയുള്ള യുദ്ധത്തിൽ ആ സത്യസന്തനും നീതിവാനുമായ ആ രാജാവിന് തൻ്റെ പരിസ്ഥിതിയെ തിരിച്ചുപിടിക്കാനായി. ഇതായിരുന്നു ആ കഥ .മോനെ ഈ പ്രകൃതി എന്നും അവരെ പൂർണ്ണമായും ഉൾക്കൊള്ളുന്ന വരുടേയും സ്നേഹിക്കുന്നവരുടെയും പക്ഷത്തായിരുക്കും എന്നും നിലനിൽക്കുക എന്ന യാഥാർത്ഥ്യം നീ തിരിച്ചറിയണം. ആ തിരിച്ചറിവ് നിന്നെ ഉയരങ്ങളിലെത്തിക്കും. ശരി മുത്തശ്ശി എന്ന് പറഞ്ഞപ്പോൾ അവൻ്റെ മനസ്സിൽ ഒരു തിരിച്ചറിവിൻ്റെ നാളം പ്രകാശിക്കുന്നുണ്ടായിരുന്നു.

ആദിഷ് കിരൺ
6 D സെന്റ്‌ ജോസഫ്‌സ് യു പി സ്കൂൾ മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ