വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/എന്റെ ഗ്രാമം
കൊല്ലം നഗരത്തിലെ പട്ടത്താനം എന്ന സ്ഥലത്താണു വിമല ഹൃദയ ഗേൾസ് സ്‍ക്കൂൾ സ്ഥിതിചെയ്യുന്നത്.കൊല്ലം രൂപതയുടെയും എഫ് ഐ എച്ച് സിസ്റ്റേഴ്‍സിന്റെയും നേതൃത്തത്തിൽ ഈ വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. എച്ച്എസ് വിഭാഗത്തിൽ 50 ഡിവിഷനുകളിലായി 2381 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
കൊല്ലം
ക്രിസ്തു വർഷം ഒൻപതാം ശതകം വരെ കേരളം സന്ദർശിച്ചിട്ടുള്ള സഞ്ചാരികളുടെ വിവരണങ്ങളിലൊ മറ്റു ഗ്രന്ഥങ്ങളിലൊ കൊല്ലത്തെക്കുറിച്ചുള്ള പരാമർശങ്ങളില്ല. ക്രിസ്തു വർഷം 851 ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരിയായ സുലൈമാനാണ് കൊല്ലത്തെപ്പറ്റി ആദ്യമായി പരാമർശിച്ചിരിക്കുന്നത്. കൊല്ലവർഷം 24ാം ആണ്ടിലുണ്ടായ തരിസാപള്ളി ശാസനത്തിലാണ് കരിക്കോണികൊല്ലം എന്ന് കൊല്ലം പട്ടണത്തെപറ്റിയുള്ള സംശയാദീതമായ ആദ്യത്തെ പരാമർശം. കൊല്ലവർഷം 149ആം ആണ്ടിലെ മാമ്പള്ളി പട്ടയത്തിലും 278ലെ രാമേശ്വരം ശിലാരേഖയിലും കൊല്ലത്തെക്കുറിച്ച് പറയുന്നു. മധ്യ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തു നിന്ന് ചൈനയിലേക്ക് കപ്പലുകൾ പോയിരുന്നത് കൊല്ലം, കോഴിക്കോട് തുറമുഖങ്ങളിൽ നിന്നു മാത്രമായിരുന്നു.പ്രധാനമായും രണ്ട് നദികളും (കല്ലടയാർ, ഇത്തിക്കരയാർ) മൂന്ന് കായലുകളും (ശാസ്താംകോട്ട, അഷ്ടമുടി, പരവൂർ, ഇടവ-നടയറ) ആണ് ജില്ലയിലെ ജലസ്രോതസ്സുകൾ. അച്ചൻകോവിലാറ് ജില്ലയിൽ ഉത്ഭവിക്കുന്നെങ്കിലും പത്തനംതിട്ട ജില്ല, ആലപ്പുഴ ജില്ലകളിലൂടെയും ഒഴുകുന്നു.ജില്ലയിലെ സാക്ഷരതാനിരക്ക് 2001-ലെ കനേഷുമാരി പ്രകാരം 91.49 ആണ്. ജില്ലയിൽ ആകെ 211 ഹൈസ്കൂളുകളും 213 യൂ പീ സ്കൂളൂകളും 473 എൽ പി സ്കൂളുകളും ഉണ്ട്. 14 ആർട്ട്സ് സയൻസ് കോളേജുകളും 2 ടീച്ചേഴ്സ് ട്രയിനിംഗ് കോളേജുകളും 8 ടീച്ചേഴ്സ് ട്രയിനിംഗ് സെന്ററുകളും സ്ഥിതി ചെയ്യുന്നു. 30 ഐ.ടി.ഐ ,ഐടിസി കളും, രണ്ട് ജൂനിയർ ടെക്നിക്കൽ സ്കൂളുകളും 3 പോളീടെക്നിക്, 3 എഞ്ചിനീയറിംഗ് കോളേജുകളും സ്ഥിതിചെയ്യുന്നു. ഇവയെ കൂടാതെ 2107 അംഗനവാടികളും കൊല്ലം ജില്ലയിൽ ഉണ്ട്. കൂടാതെ ആലപ്പാട് ഒരു ഫിഷറീസ് സ്കൂളും കൊട്ടാരക്കരയിൽ ഒരു കേന്ദ്രീയ വിദ്യാലയവും സ്ഥിതിചെയ്യുന്നു.ജില്ലയിൽ പൊതുമേഖലാ, സ്വകാര്യമേഖലാ സ്ഥാപ്നനങ്ങളിൽ 102 789 പേർ തൊഴിലെടുക്കുന്നു. ചെറുകിട വ്യവസായ യൂണിറ്റുകളിലായി 106 755 തൊഴിലാളികൾ പണിയെടുക്കുന്നു. തീപ്പെട്ടി, കരകൌശലം, റബ്ബർ, പ്ലാസ്റ്റിക്ക്, തുകൽ, റെക്സിൻ, സോപ്പ്, ഭക്ഷ്യോൽപ്പാദനം, എഞ്ചിനീയറിങ്ങ് എന്നീ മേഖലകളീലായി 399 545 പേർ തൊഴിലെടുക്കുന്നു. കശുവണ്ടി മേഖലയിൽ 2.5 ലക്ഷം തൊഴിലാളികൾ ഉണ്ട്. മത്സ്യ മേഖലയിൽ ഒരു ലക്ഷത്തോളം പേർ ഉപജീവനം നടത്തുന്നു. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ കൊല്ലം, കെ.എം.എം.എൽ ചവറ, സിറാമിക്സ് കുണ്ടറ, കെൽ കുണ്ടറ, യുണൈറ്റഡ് ഇലക്ട്രിക്കത്സ് (മീറ്റർ കമ്പനി) പള്ളിമുക്ക് എന്നിവ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളാണ്.കൊല്ലം എന്ന പേരു വന്നതിനെ പറ്റി നിരവധി അഭിപ്രായങ്ങൾ നിലവിലുണ്ട്. കൊല്ലവർഷത്തിന്റെ ആരംഭമാണ് ഈ പേരിനു കാരണമായതെന്ന വാദമാണ് ഇതിൽ പ്രധാനം. ചീനഭാഷയിൽ വിപണി എന്ന അർത്ഥത്തിൽ 'കൊയ്‌ലൺ' എന്നൊരു വാക്കുണ്ട്. ഈ വാക്കും കൊല്ലം എന്ന പേരും തമ്മിൽ ബന്ധമുണ്ടെന്നു പറയുന്ന ചരിത്രകാരന്മാരുണ്ട്. കുരുമുളകിന്റെ സംസ്കൃത പദമായ 'കൊലം' എന്നതിൽ നിന്നാണ് ലഭ്യമായെതെന്നും കരുതുന്നുണ്ട്. കുരുമുളക് യഥേഷ്ടം ലഭ്യമായിരുന്ന തുറമുഖനഗരമായിരുന്നിരിക്കണം പുരാതനകാലത്ത് കൊല്ലം. കോവിലകം അഥവാ കോയിൽ + ഇല്ലം സ്ഥിതി ചെയ്തിരുന്ന പ്രദേശമെന്ന നിലയിൽ “കോയില്ലം” എന്നറിയപ്പെട്ടിരുന്ന ഇവിടം പിൽക്കാലത്ത് ലോപിച്ച് കൊല്ലം ആയി മാറുകയായിരുന്നുവെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ചീനക്കാരുടെ ഭാഷയിൽ “കോലസം” എന്നാൽ “വലിയ അങ്ങാടി” എന്നർത്ഥമുണ്ടെന്നും അതിൽ നിന്നാവാം കൊല്ലം എന്ന സ്ഥലനാമമുണ്ടായതെന്നും, എന്നാൽ മേൽപ്പറഞ്ഞതൊന്നുമല്ല, മറിച്ച്, “കോലം” എന്ന പദത്തിന് ചങ്ങാടമെന്നും വഞ്ചികൾ കരയ്ക്കടുപ്പിച്ച് കെട്ടുന്ന കുറ്റി എന്നും സംസ്കൃതത്തിൽ അർത്ഥം കാണുന്നതിനാൽ തുറമുഖനഗരം എന്നയർത്ഥത്തിലാണ് ഈ പ്രദേശത്തിന് കൊല്ലം എന്ന പേരു ലഭിച്ചതെന്നും വ്യത്യസ്തമായ ചില നിഗമനങ്ങളും കാണുന്നുണ്ട്. രാജകീയ സാന്നിധ്യമെന്നോ രാജവസതിയെന്നോ അർഥം വരുന്ന കൊലു എന്ന് ശബ്ദത്തിൽ നിന്നാണു് കൊല്ലം ഉണ്ടായതു് എന്ന അഭിപ്രായമാണു് പരക്കെ സ്വീകാര്യമായിട്ടുള്ളതു്.
പട്ടത്താനം
കൊല്ലം നഗരത്തിലെ ഒരു ജനവാസ മേഖലയാണ് പട്ടത്താനം. ചിന്നക്കടയിൽ നിന്ന് 4 കിലോമീറ്റർ അകലെ കൊല്ലം നഗരത്തിനു തെക്കുകിഴക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്.വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആസ്ഥാനമാണിത്.
ആരാധനാലയങ്ങൾ
- ശാരദാ മഠം
- അമ്മൻനട അർദ്ധനാരീശ്വരൻ ക്ഷേത്രം
- സെ൯്റ തോമസ് ചർച്ച്
- ഭാരത രാജ്ഞി ചർച്ച്
- സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
- ക്രിസ്തുരാജ് ബോയ്സ് എച്ച്.എസ്.എസ്
- ബാലികാ മറിയം എൽ.പി.എസ്
- ഫാത്തിമ മാതാ നാഷണൽ കോളേജ്
- ബിഷപ്പ് ജെറോം കോളേജ് ഓഫ് എഞ്ചിനിയറിംഗ്എ
- എസ്.എൻ.ഡി.പി. യു.പി. സ്കൂൾ
- ശ്രീനാരായണ കോളേജ്
ശ്രദ്ധേയരായ വ്യക്തികൾ
ശ്രീകുമാർ ചേതസ് (നടൻ, കവി, കഥാ കൃത്ത്)
മുകേഷ് - മലയാള ചലച്ചിത്ര നടൻ,രാഷ്ട്രീയപ്രവർത്തകൻ
ബാബു ദിവാകരൻ - രാഷ്ട്രീയപ്രവർത്തകൻ
ശ്രീനി പട്ടത്താനം - യുക്തിവാദി, എഴുത്തുകാരൻ
സുരേഷ് ഗോപി-മലയാള ചലച്ചിത്ര നടൻ,രാഷ്ട്രീയപ്രവർത്തകൻ,
ഒ എൻ വി കുറുപ്പ് - എഴുത്തുകാരൻ
ഒ മാധവൻ -നാടക സംവിധായകൻ,നാടക നടൻ,ചലത്ച്ചിത്ര നടൻ,നാടക സംഘമായ കാളിദാസ കലാകേന്ദ്രത്തിന്റെ സ്ഥാപകൻ
എൻ കെ പ്രേമചന്ദ്രൻ കൊല്ലം എം പി
ചിന്ത ജെറോം കേരള സംസ്‌ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ
ജയൻ - മലയാള ചലച്ചിത്ര നടൻ
ബേബി ജോൺ - മുൻമന്ത്രി
കുരീപ്പുഴ ശ്രീകുമാർ - കവി
അമ്മുമ്മപൂര,പുത്തൂർ കൊല്ലം.
കൊല്ലം ജില്ലയിലെ പുത്തൂരിൽ ഏകദേശം 400 വർഷം പഴക്കമുള്ള തറവാട് ആണ് ആയിരൂർകുഴി തറവാട്. അമ്മുമ്മപ്പുര സ്ഥിതിചെയ്യുന്നത് ഈ തറവാട്ടിൽ ആണ്.
കൊല്ലം രൂപത
ഇന്ത്യയിലെ ആദ്യ കത്തോലിക്കാ രൂപതയാണ് കൊല്ലം രൂപത. 1329 ഓഗസ്റ്റ് 9-ന് കൊല്ലം ആസ്ഥാനമായി ജോൺ ഇരുപത്തിരണ്ടാമൻ മാർപാപ്പയാണ് കൊല്ലം രൂപത സ്ഥാപിച്ചത്. ജോർദാനൂസ് കത്തലാനി മുതൽ ബിഷപ്പ് Rev.Dr.പോൾ ആന്റണി മുല്ലശ്ശേരി വരെ 13 പിതാക്കന്മാർ കൊല്ലം മെത്രാന്മാരായി സ്ഥാനമെറ്റിട്ടുണ്ട്. കാഞ്ഞിരകോട് ഇടവകാംഗമായ ഡോ.പോൾ ആൻറണി മുല്ലശ്ശേരിയാണ് കൊല്ലം രൂപതയുടെ നിലവിലെ ബിഷപ്പ്.
ക്വയിലോൺ രൂപത ( ലാറ്റിൻ : Diœcesis Quilonensis ) തെക്കേ ഇന്ത്യൻ നഗരമായ കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ലാറ്റിൻ സഭയുടെ സഭാ അധികാരപരിധി അല്ലെങ്കിൽ കത്തോലിക്കാ സഭയുടെ രൂപതയാണ് . തിരുവനന്തപുരം മെട്രോപൊളിറ്റൻ അതിരൂപതയുടെ സഭാ പ്രവിശ്യയിലെ ഒരു സഫ്രഗൻ ആണിത് . 1,950 കിലോമീറ്റർ 2 (753 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ക്വയിലോൺ രൂപതയിൽ ഏകദേശം 4.8 ദശലക്ഷം ജനസംഖ്യയുണ്ട്. പ്രദേശത്തെ കുറഞ്ഞത് 4.8% ആളുകളും കത്തോലിക്കരാണ് .
തങ്കശ്ശേരി വിളക്കുമാടം കൊല്ലം : 144 അടി ഉയരമുളള ഈ വിളക്കുമാടം കേരളത്തിലെ ഏറ്റവും ഉയരമുള്ള വിളക്കുമാടമാണു്. ആദ്യകാലത്ത് മണ്ണെണ്ണ വിളക്കിൽ ജ്വലിച്ചിരുന്ന ഈ വിളക്കുമാടം ഇപ്പോൾ വൈദ്യുതി ഉപയോഗിച്ചാണു് പ്രകാശിപ്പിക്കുന്നത്. വിളക്കുമാടത്തിലെ വെളിച്ചം 13 മൈൽ ദൂരെനിന്നു വരെ കാണാൻ കഴിയും എന്നതിനാൽ കപ്പലുകൾക്കും മൽസ്യബന്ധന ബോട്ടുകൾക്കും ദിശയറിയാൻ സാധിക്കുന്നു.
തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 11 മുതൽ വൈകുന്നേരം 5 വരെ സന്ദർശകർക്ക് വിളക്കുമാടത്തിലേക്ക് പ്രവേശനം അനുവദനീയമാണ്
തങ്കശ്ശേരി വിളക്കുമാടം അല്ലെങ്കിൽ തങ്കശ്ശേരി വിളക്കുമാടം ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കൊല്ലം നഗരത്തിലെ തങ്കശ്ശേരിയിലാണ് സ്ഥിതി ചെയ്യുന്നത് . കൊല്ലം മെട്രോപൊളിറ്റൻ പ്രദേശത്തെ രണ്ട് വിളക്കുമാടങ്ങളിൽ ഒന്നാണിത്, കൊച്ചി ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്ഹൗസസ് ആൻഡ് ലൈറ്റ്ഷിപ്പുകളാണ് ഇത് പരിപാലിക്കുന്നത്. 1902 മുതൽ പ്രവർത്തനത്തിൽ, വെള്ളയും ചുവപ്പും ചരിഞ്ഞ വരകളാൽ വരച്ച സിലിണ്ടർ ലൈറ്റ്ഹൗസ് ടവറിന് 41 മീറ്റർ (135 അടി) ഉയരമുണ്ട്, ഇത് കേരള തീരത്തെ രണ്ടാമത്തെ ഉയരം കൂടിയ വിളക്കുമാടമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിളക്കുമാടങ്ങളിൽ ഒന്നാണ് തങ്കശ്ശേരി വിളക്കുമാടം .
സ്ഥലം | തങ്കശ്ശേരി , കൊല്ലം , ഇന്ത്യ |
---|
കൊല്ലം നഗരത്തിലെ തങ്കശ്ശേരി തീരത്താണ് ഈ വിളക്കുമാടം സ്ഥിതി ചെയ്യുന്നത്, ആംഗ്ലോ-ഇന്ത്യൻ സംസ്കാരം ഇപ്പോഴും നിലനിർത്തുന്ന ഇന്ത്യയിലെ സ്ഥലങ്ങളിൽ ഒന്നാണിത്. പുരാതന പോർച്ചുഗീസ് നിർമ്മിത തീരദേശ പ്രതിരോധം, സെന്റ് തോമസ് കോട്ട , ഒരു പോർച്ചുഗീസ് സെമിത്തേരി , ഒരു കനാൽ , പുരാതന ക്വയിലോൺ തുറമുഖം , ഇൻഫന്റ് ജീസസ് കത്തീഡ്രൽ എന്നിവയുടെ അവശിഷ്ടങ്ങൾ തങ്കശ്ശേരിയിലുണ്ട് .
കൊല്ലം ജംഗ്‌ഷൻ തീവണ്ടി നിലയം..
വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തീവണ്ടി നിലയമാണ് കൊല്ലം ജംഗ്‌ഷൻ. കേരളത്തിലെ തന്നെ ആദ്യ തീവണ്ടി നിലയങ്ങളിലൊന്നാണ് കൊല്ലം. കൊല്ലം നഗരത്തിലെ 4 നിലയങ്ങളിൽ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമാണ് കൊല്ലം ജംഗ്‌ഷൻ.
പരീക്ഷണാടിസ്ഥാനത്തിൽ ആദ്യത്തെ ചരക്ക് തീവണ്ടി ഓടിയത്. ആദ്യത്തെ യാത്രാതീവണ്ടി രണ്ടു കൊല്ലത്തിനു ശേഷം 1904 ജൂൺ ഒന്നിന് ഓടി. 1904 നവംബർ 26ന് കൊല്ലം - ചെങ്കോട്ട റെയിൽപാത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എന്നാൽ ശക്തമായ മഴയിൽ തുരങ്കങ്ങളുടെ ചുവരുകൾ തകർന്നതിനാൽ ഉദ്ഘാടനദിവസം തീവണ്ടി ഓടിയത് പുനലൂർ വരെ മാത്രമാണ്. കൊല്ലത്തെ സ്റ്റേഷൻ മാസ്റ്ററായിരുന്ന രാമയ്യയാണ് വണ്ടിയെ പതാക വീശി യാത്രയാക്കിയത്. തീവണ്ടി പുറപ്പെടുമ്പോൾ 21 ആചാരവെടികൾ മുഴങ്ങിയിരുന്നു. ആദ്യത്തെ ട്രെയിനിന് 'ധൂമശകടാസുരൻ' എന്നാണ് തദ്ദേശവാസികൾ പേര് നൽകിയത്.

ചിത്രശാല
-
ആരാധനാലയങ്ങൾ_ശാരദ മഠം



