ചൈനയുടെ മണ്ണിൽ നിന്നുടലെടുത്തോരാ
കോവിഡിൻ കീടങ്ങൾ മഹാവിപത്തായി
ഭൂമിതൻ കഴുത്തുഞെരിക്കെയാണ് .
ചൈനയിൽ നടന്ന മഹാനാശത്തിൽ നിന്ന്
പാഠമുൾക്കൊണ്ട് ജാഗരൂകരാകാതിരുന്നതിന് ഫലമാണ്
യൂറോപ്പ്യൻ മണ്ണിൽ കുന്നുകൂടുന്ന ശവകുടീരങ്ങൾ.
അതിസമ്പന്നതയുടെയും സൈന്യബലത്തിന്റെയും
ഉൾക്കരുത്തിനാൽ ലോകത്തെ നടുക്കിയ അമേരിക്കയും
ഇന്നീ മഹാവിപത്തിന്നടിമയായ് തീർന്നിതാ...
സൂര്യനസ്തമിക്കാത്ത സാമ്രാജ്യമിന്നിതാ
കോവിഡിൻ കൂരിരുട്ടിനാൽ മൂടിക്കിടക്കയായ്.
മനുഷ്യച്ചങ്ങല മുറിച്ചുമാറ്റി, മനസുകളോരോന്നായ് കോർത്തിണക്കി,
ഭാരതമിന്നിതാ കോവിഡിൻ യുദ്ധത്തെ ചെറുത്തുനിൽപൂ
ലോകത്തിൻ കയ്യടിയേറ്റുവാങ്ങി...
അതിജീവനത്തിന്റെ നാളുകളാണിവ
അതീവജാകൃത പാലിക്കാം,
വിജയത്തിന് ദീപങ്ങൾ തെളിയിക്കാം.