ഉമ്മ പറഞ്ഞു: " അടങ്ങിയിരിക്ക് നീ...
-കൊറോണ യാണ്”
ഉപ്പ പറഞ്ഞു:
" അയലത്തേക്കൊന്നും
പോവണ്ട കൊറോണയാണ് ”
ഇത്താത്ത ഒരു ടവ്വലെടുത്ത് തന്നു.
"നീ ഇത് മൂക്കിനു കെട്ടിക്കോ".
മൂന്നാമത്തെ ദിവസവും
പയറും കഞ്ഞിയും തന്നപ്പോൾ ഉമ്മാമ പറഞ്ഞു: " കുടിക്ക് മോനേ .... കൊറോണയാണ് " അന്നേരമെനിക്ക് കരച്ചിൽ വന്നു.