ഗവ. എൽ പി സ്കൂൾ, ചേർത്തല നോർത്ത്/അക്ഷരവൃക്ഷം/ഒരു ഭീകരമായ അടച്ചിടൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ഭീകരമായ അടച്ചിടൽ

നാം ഇന്ന് ഒരു അടച്ചിടലിൽ ആണ്.പൂട്ടും താക്കോലും കാവൽക്കരനും ഇല്ലാത്ത അടച്ചിടൽ.എങ്ങനെ വരുമെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?രണ്ടു മാസം മുൻപ് വരെ നമ്മൾ സ്വാതന്ത്രരായിരുന്നു.ആ സ്വാതന്ത്രം നമ്മൾ ദുരുപയോഗം ചെയ്തു.അതിന്റെ ഫലമായിരിക്കും നമ്മൾ അനുഭവിക്കുന്നത് .പ്രകൃതിയെ നമ്മൾ ചൂഷണം ചെയ്തു.ഇ ലോക്ക് ഡൗൺ തുടങ്ങിയതിൽ പിന്നെ നമ്മൾ ഒരുപാട് കാര്യങ്ങൾ അറിഞ്ഞു.നമ്മുടെ അന്തരീക്ഷത്തിലെ മാലിന്യങ്ങളുടെ അളവുകുറഞ്ഞു.നദികൾ ശുദ്ധമായി ,പക്ഷികൾ നമ്മുടെ കണ്ണിനു വിരുന്നൊരുക്കി.മനുഷ്യന് പരസ്പരം തിരിച്ചറിയാമെന്നായി.ചെറിയ രോഗത്തിനുപോലും ആശുപത്രിയിൽ പോയിരുന്നവരുടെ എണ്ണം കുറഞ്ഞു.അപകടങ്ങൾ കുറഞ്ഞു.ആളുകൾ ഏതെല്ലാം മനസിലാക്കി തുടങ്ങി.ഇനിയെങ്കിലും സാമൂഹിക അകലം പാലിക്കുക.ഇനിയെങ്കിലും നാം പ്രകൃതിയെ അനുസരിച്ചു ജീവിക്കണം.ഈ ലോക്ക ഡൌൺ കാലത്തിലെങ്കിലും നമ്മൾ പ്രകൃതിയെ സ്നേഹിക്കാൻ പഠിക്കണം.അല്ലെങ്കിൽ ഇതുപോലുള്ള അവസ്ഥ വീണ്ടും വരും.

അനീറ്റ ഷാജി
3 ജി.എൽ.പിഎസ്.ചേർത്തല നോർത്ത്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം