ജി.എൽ.പി.എസ്. വെള്ളിനേഴി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഫലകം:Infobox School സ്ഥലപ്പേര്=വെള്ളിനേഴി

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ചരിത്രം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ വെള്ളിനേഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വെള്ളിനേഴി ജി.എൽ.പി സ്കൂൾ.

1875 ൽ ഒളപ്പമണ്ണമനയുടെ നേതൃത്വത്തിൽ എഴുത്തുപള്ളിയായി തുടക്കം കുറിച്ചു.1902 ൽ മദിരാശി സംസ്ഥാനത്തിന്റെ വെർണാകുലർ സ്കൂൾ ഗ്രാന്റോടെ പ്രാദേശിക ഭാഷാ എലിമെന്ററി സ്കൂൾ ആയി.1913 ൽ പുതിയ കെട്ടിടം വന്നു. പിന്നീട് ഹയർ എലിമെന്ററി സ്കൂൾ ആയി.1956 ൽ മലബാർ ഡിസ്ട്രിക് ബോർഡ്, ഹൈസ്ക്കൂളാക്കി മാറ്റി.ഒളപ്പമണ്ണമന 8 ഏക്കർ 32 സെന്റ് സ്ഥലം സൗജന്യമായി നൽകി. അക്കാലത്ത് എൽ.പി.സ്കൂൾ വാടകക്കെട്ടിടത്തിലേയ്ക്ക് മാറി. 2001 ൽ ഡി.പി.ഇ.പി മുഖേന നൽകിയ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.

2019 ൽ സർക്കാർ ഫണ്ട് മുഖേന 88.8 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

*. അടച്ചുറപ്പുള്ള 12 ക്ലാസ് മുറികൾ. ഇതിൽ ഓഫീസ് കം സ്റ്റാഫ് റൂം ,ലൈബ്രറി & ലാബ് റൂം ഒന്ന്,സ്റ്റേജ് വിത്ത് ഓഡിറ്റോറിയം ഒന്ന്(മൂന്ന് ക്ലാസ് മുറികൾക്ക് തുല്യം 19 X6.5mtrs), താഴെ ക്ലാസ് കം ഓപ്പൺ എയർ ഓഡിറ്റോറിയം. ക്ലാസ് മുറികളായി ഉപയോഗിക്കുന്ന 10 മുറികൾ.

അനുബന്ധ സൗകര്യങ്ങൾ

*എല്ലാ ക്ലാസിലും ഡിജിറ്റൽ ഓൺലൈൻ പഠന സൗകര്യം. മാസ്റ്റർ കമ്പ്യൂട്ടറിനോട് LAN ചെയ്ത് പ്രവർത്തിപ്പിക്കാവുന്ന ഓൺലൈൻ ഡിജിറ്റൽ സൗകര്യങ്ങൾ.4 പ്രൊജക്ടടർ വിത്ത് ഡിസ്പ്ലേ സ്ക്രീൻ, 8 ലാപ്ടോപ്പ്, 3 ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ





*.9X6 മീറ്ററിൽ പ്രത്യേകമുറി അടുക്കള .അതിൽ സ്റ്റോർ റൂം കൂടാതെ സ്റ്റീംബോയിലറിന്റെ സ്റ്റീമർ സ്ഥാപിച്ച മുറി. അടുക്കളയിൽ സ്റ്റീംബോയിലറിന്റെ റൈസ് കുക്കർ ഒന്ന്, കറി പാൻ കുക്കർ ഒന്ന്. പൂർണമായും സ്റ്റീംബോയിലർ സംവിധാനത്തിലാണ് പാചകം. പാചകത്തിനും വിതരണത്തിനുമായി മുഴുവൻ സ്റ്റീൽ പാത്രങ്ങൾ.

*. കുടിവെള്ളം സംഭരിക്കാനായി 7000 ലിറ്റർ മൊത്തം സംഭരണ ശേഷിയുള്ള 4 ടാങ്കുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ.നമ്പ‍‍൪ സാരഥികളുടെ പേര്
1. സി.ഉണ്ണികൃഷ്ണൻ
2. നാരായണൻകുട്ടി
3 . ശിവശങ്കരൻ മാസ്റ്റർ
4. രാമപ്പിഷാരടി
5 . സത്യഭാമ
6. ഉഷ.കെ
7. പി .എം.വാസുുദേവൻ
8. രാമൻകുട്ടി.വി

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

⭐ SCERT യുടെ ''മികവ് " പുരസ്കാരം









⭐ പഞ്ചായത്തിന്റെ ''ഹരിത വിദ്യാലയ പുരസ്കാരം "

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പ൪ പൂ൪വ്വവിദ്യാ൪ത്ഥികളുടെ പേര് വിഭാഗഠ
1. പട്ടിക്കാംതൊടി രാമുണ്ണി മേനോൻ കഥകളി
2. പദ്മശ്രീ വാഴേങ്കട കുഞ്ചുനായർ കഥകളി
3. പദ്മഭൂഷൺ രാമൻകുട്ടി നായർ കഥകളി
4 . ചുണ്ടയിൽ ബാലമേനോൻ കഥകളി ചുട്ടി
5. ചേലനാട്ട് സുഭദ്ര ആദ്യകാല കഥകളി നടി
6 . മഠത്തിൽ ദേവകി ആദ്യകാല കഥകളി നടി
7 . ഉണ്ണികൃഷ്ണക്കുറുപ്പ് കഥകളി സംഗീതജ്ഞൻ
8 . ഡോ. ചേലനാട്ട് അച്യുതമേനോൻ മദ്രാസ് സർവ്വകലാശാല മലയാളവിഭാഗം മേധാവി
9. കോതാവിൽ കൃഷ്ണനാശാരി കഥകളിക്കോപ്പ് നിർമ്മാണം
10. കോതാവിൽ രാമൻകുട്ടി കഥകളിക്കോപ്പ് നിർമ്മാണം
11. സുമംഗല സാഹിത്യകാരി
12. ഡോ.ഒ.എം.വാസുദേവൻ മനോരോഗ ചികിത്സാ വിദഗ്ധൻ
13. കോഴിക്കുന്നത്ത് കല്യാണിക്കുട്ടിയമ്മ ഗാന്ധിയൻ
14. കലാ .കൃഷ്ണൻകുട്ടിപ്പൊതുവാൾ ചെണ്ടവാദന കലാകാരൻ
15. കലാ .അച്ചുണ്ണിപ്പൊതുവാൾ ചെണ്ടവാദന കലാകാരൻ
16. തെക്കേക്കര ഈശ്വരക്കുറുപ്പ് ചിത്രകാരൻ, കളംപാട്ട് കലാകാരൻ
17. ആലുംകുണ്ടിൽ കറുപ്പനാശാൻ അയ്യപ്പൻ വിളക്ക് കലാകാരൻ
18. നെല്ലിപ്പറ്റ വിശ്വനാഥൻ അയ്യപ്പൻ വിളക്ക് കലാകാരൻ
19. പുട്ടക്കുഴി ശിവദാസൻ അയ്യപ്പൻ വിളക്ക് കലാകാരൻ
20. കെ.പി.ശിവരാമപ്പൊതുവാൾ കർണാടക സംഗീതജ്ഞൻ
21. വെള്ളിനേഴി സുബ്രഹ്മണ്യം കർണാടക സംഗീതജ്ഞൻ

വഴികാട്ടി

Map

🌎.പാലക്കാട് - ചെർപ്പുളശ്ശേരി റൂട്ടിൽ പാലക്കാട് നിന്നും 40 km പടിഞ്ഞാറോട്ട് മാറി മാങ്ങോട് വെള്ളിനേഴി ജംഗ്ഷനിൽ നിന്നും 1. 5 Km. വടക്കോട്ട് സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം.( 'വെള്ളിനേഴി കലാഗ്രാമ'ത്തിന്റെ വടക്കുവശത്തായി )

🌎.ചെർപ്പുളശ്ശേരി -പാലക്കാട് റൂട്ടിൽ ചെർപ്പുളശ്ശേരിയിൽ നിന്നും 6 k m കിഴക്കോട്ട് മാറി മാങ്ങോട് ജംഗ്ഷനിൽ നിന്നും 1.5 Km വടക്കോട്ട്് സഞ്ചരിച്ചാൽ സ്കൂൂളിലെത്താം. kan

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വെള്ളിനേഴി&oldid=2538274" എന്ന താളിൽനിന്ന് ശേഖരിച്ചത്