എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/ലോക്‌ഡോൺ കാലത്തെ ഒരു സായാഹ്നം............

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്‌ഡോൺ കാലത്തെ ഒരു സായാഹ്നം............


ലോക്‌ഡോൺ കാലത്തെ ഒരു സായാഹ്നം............ സമയം 4 മണി ആകുന്നതേ ഉള്ളൂ................... ഇനി എന്ത് ചെയ്യും? ബോർ അടിക്കുന്നു. കൊറോണ വരണ്ടായിരുന്നു. ഇനി എന്ന് ഇത് തീരും. പെട്ടന്ന് തീർന്നാൽ മതി ആയിരുന്നു. ഇങ്ങനെ സ്വയം ചിന്തിച്ചു ഇരിക്കുകയായിരുന്നു ദീപു . ഇത്രയും നാൾ സ്കൂളിൽ പോകുന്നത് മടിയായിരുന്ന അവൻ ഇപ്പോൾ തന്നെ സ്കൂളിൽ പോകണം എന്നായി. ഇനി 10ലേക്കാണ് എന്ന പേടിയിൽ ഇരിക്കുമ്പോൾ ആണ് കോവിഡ് എന്ന മഹാമാരി പെയ്തിറങ്ങിയത്. "ദീപുച്ചേട്ടാ, ചായ കുടിക്കാൻ അമ്മ വിളിക്കുന്നുണ്ട് കേട്ടോ "കാത്തു ആണ് അത്. തന്റെ കുഞ്ഞിപ്പെങ്ങൾ. അവളുടെ തോളിൽ കയ്യിട്ട് അടുക്കളയിലേക്ക് അവൻ നടന്നു. പതിവിലും വ്യത്യസ്തമല്ലേ അടുക്കള? അവൻ ആലോചിച്ചു." അമ്മേ അടുക്കള എന്താ ഇങ്ങനെ എന്തോ മാറ്റം പോലെ...... " അതിന് നീ ഇതിന് മുൻപ് അടുക്കളയിൽ വന്നിട്ടുണ്ടോ. മുറി, സ്കൂൾ, ട്യൂഷൻ പിന്നേം ഇത് തന്നെ. കാത്തുവിന്റെ കളിയാക്കൽ ദീപുവിനെ ഒന്നു ദേഷ്യപ്പെടുത്തി എങ്കിലും പിന്നീട് അവൻ ആലോചിച്ചപ്പോൾ അത് ശരിയാണ്. ചായ കുടിച്ചതിന് ശേഷം അവൻ പറമ്പിലേക്ക് നോക്കി ഇരുന്നു. തന്റെ കൂട്ടുകാരുമൊത്തു കളിച്ച പറമ്പ് ഇപ്പോൾ ശൂന്യം. തേന്മാവിൻ ചുവട്ടിൽ വീണ മാമ്പഴം കഴുകാതെ ഉപ്പും മുളകും കൂട്ടി തിന്ന താൻ ഇപ്പോൾ കൈ കഴുകാതെ ഭക്ഷണം കഴിക്കില്ല എന്ന നിലയിലായി;ഓരോ വസ്തുവിലും തൊട്ട ശേഷം കൈ കഴുകുന്ന അവസ്ഥയിലായി.അച്ഛൻ ചുമയ്ക്കുന്ന ശബ്ദം കേട്ടാണ് അവൻ ചിന്തയിൽ നിന്ന് ഉണർന്നത്. ചുമയ്ക്കുമ്പോളും തുമ്മുമ്പോളും വായ തൂവാല കൊണ്ട് മൂടണമെന്നുള്ള അമ്മയുടെ വാക്ക് അവൻ ഓർമ വന്നു. നേരത്തെ ഇത് കേട്ട ഭാവം പോലും നടിക്കാത്ത അവൻ അച്ഛനോട് വായ മൂടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞു മനസിലാക്കുന്നു. മീൻ വറുത്തത് ഇല്ലാതെ ചോറ് കഴിക്കാത്ത അവനും അച്ഛനും കുഞ്ഞിപ്പെങ്ങളും, യാതൊരു നിർ ബന്ധന്ധങ്ങളും ഇല്ലാതെ ഭക്ഷണം കഴിക്കുന്നു. അപ്പോഴാണ് മുറ്റത്ത് നിന്നും ഒരു വിളി കേട്ടത്. അമ്മയുമായി അവൻ ചെന്നപ്പോൾ മുറ്റത്ത് രണ്ട് സ്ത്രീകൾ നിൽക്കുന്നു. അവരുടെ കയ്യിൽ ഒരു ബക്കറ്റിൽ ഗുളികകളും ഉണ്ട്. "60 വയസ്സ് കഴിഞ്ഞ ആരെങ്കിലും ഈ വീട്ടിൽ താമസിക്കുന്നുണ്ടോ? "ഒരു സ്ത്രീ ചോദിച്ചു. "ഉണ്ട്. എന്റെ അമ്മയുണ്ട് " ദീപുവിന്റെ അമ്മ പറഞ്ഞു. "ഇത് പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഹോമിയോ ഗുളികയാണ്, രാവിലെയും വൈകിട്ടും ഓരോന്ന് കഴിക്കണം "എന്ന് പറഞ്ഞു ഗുളിക അമ്മയെ ഏല്പ്പിച്ച ശേഷം അവർ മടങ്ങി. "അവർ ആരാ അമ്മേ? "ദീപു ചോദിച്ചു. "അവർ ആരോഗ്യ പ്രവർത്തകർ ആണ് മോനേ, കൊറോണ എന്ന ഭീകരനെ തകർക്കാൻ സ്വന്തം ജീവൻ പണയം വെച്ച് പ്രവർത്തിക്കുന്നവർ.കൂടാതെ കൊറോണ എന്ന മഹാവ്യാധിയുടെ പിടിയിൽ ആയവരെ രക്ഷിക്കാൻ വീട്ടുകാരെയും കുട്ടികളെയും മറന്നു സദാ സമയവും പ്രവർത്തിക്കുന്ന നമ്മുടെ ഡോക്ടർമാരും നഴ്‌സ്മാരും മറ്റ് പ്രവർത്തകരും ഒക്കെയുണ്ട് ഈ കൂട്ടത്തിൽ..... " അവൻ മുറിയിൽ പോയി കാത്തുവിന്റെ അടുത്ത് ഇരുന്നു. കൂട്ടുകാരുമായുള്ള നിമിഷങ്ങളുടെ ഓർമ്മകൾ അവനെ വേദനിപ്പിച്ചെങ്കിലും അമ്മയുടെ ആരോഗ്യപ്രവർത്തരുടെ ത്യാഗത്തെ കുറിച്ചുള്ള വാക്കുകൾ ഓർത്തപ്പോൾ തന്റെ വിഷമം ഒന്നും അല്ലെന്ന് അവൻ മനസ്സിലായി. ഈ സമയത്ത് തനിക്ക് കോറോ ണയ്‌ക്കെതിരെ എന്തെങ്കിലും ചെയ്യണം എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു. ആരോഗ്യപ്രവർത്തകർക്ക് മനസ്സിൽ നന്ദി പറഞ്ഞു കൊണ്ട് കൊറോണ എന്ന മഹാദുരന്തം എത്രയും പെട്ടന്ന് മാറി തിരികെ സ്കൂളിലെത്തി കൂട്ടുകാർക്കൊപ്പം കളിക്കുന്ന നാൾ സ്വപ്നം കണ്ടു കൊണ്ട് അവൻ ഉറക്കത്തിലേക്ക് വീണു..........

ഐശ്വര്യ രാജ്
9.D എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ