കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/*കൊറോണ * എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
*കൊറോണ * എന്ന മഹാമാരി

<
25 വയസ്സുകാരിയായ സ്റ്റെല്ല ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അവളുടെ അച്ഛനും മുത്തച്ഛനും ചൈനയിൽ ചെറുകിട വ്യവസായം ചെയ്ത് ജീവിക്കുകയായിരുന്നു. അവളുടെ മുത്തച്ഛൻ മാംസാഹാരപ്രിയനായിരുന്നു. വവ്വാലിന്റെ മാംസം അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു എല്ലാ വിധ മൃഗങ്ങളുടെയും മാംസം വില്ക്കപ്പെട്ടിരുന്ന ചൈനയിലെ വലിയ ഒരു മാർക്കറ്റ് ആയിരുന്നു വുഹാൻ. സ്റ്റെല്ലയുടെ മുത്തച്ഛൻ പലപ്പോഴും വവ്വാൽ മാംസം വാങ്ങുന്നത് ഇവിടെ നിന്നായിരുന്നു. ഈ സമയത്താണ് കൊറോണ എന്ന മഹാമാരി ചൈനയെ കാർന്നു തിന്നാൻ തുടങ്ങിയത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം സ്റ്റെല്ലയുടെ മുത്തച്ഛൻ ചില ആരോഗ്യ പരമായ ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് അവളുടെ അച്ഛൻ മുത്തച്ഛനെയും കൊണ്ട് നാട്ടിലേക്ക് പോയി. വീട്ടിൽ എത്തിയതിന് ശേഷം മുത്തച്ഛന്റെ ആരോഗ്യ നില മോശമായി ക്കൊണ്ടിരുന്നു. കടുത്ത പനി ,ക്ഷീണം, വിട്ടു വിട്ടുള്ള ചുമ ഈ ലക്ഷണങ്ങൾ കാരണം സ്റ്റെല്ല അച്ഛനെയും മുത്തച്ഛനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി ഇതിനോടകം തന്നെ നാട്ടിൽ പലയിടത്തും കൊറോണ ചിലരിൽ സ്ഥിരീകരിച്ചതു കൊണ്ട് മുത്തച്ഛനെയും ടെസ്റ്റ് ചെയ്തു. നിർഭാഗ്യവശാൽ റിസൾട്ട് പോസിറ്റീവ് ആയിരുന്നു അതോടെ മുത്തച്ഛനെ കൊറോണ പിടിപെട്ടവർക്കുള്ള ഐസൊലേഷൻ വാർഡിലാക്കി. അതിനു ശേഷം സ്റ്റെല്ലയോടും അച്ഛനോടും നിരീക്ഷണത്തിൽ നിൽക്കണമെന്നും മുത്തച്ഛന്റെ അസുഖം പകരാൻ സാധ്യത ഏറെയാണെന്നും ഡോക്ടർ പറഞ്ഞു. ഈ രോഗത്തെ കുറിച്ച് മുൻപ് കേട്ടിട്ടില്ലാത്തതു കൊണ്ടു തന്നെ സ്റ്റെല്ലയ്ക്ക് ഒന്നും മനസ്സിലായില്ല. ഡോക്ടറോട് തന്നെ തന്റെ സംശയം തീർക്കാമെന്ന് വിചാരിച്ച് ഡോക്ടറോട് ചോദിച്ചു മുത്തച്ഛനല്ലെ അസുഖം നമ്മളെന്തിനാ ഡോക്ടർ ഇവിടെ കിടക്കുന്നത് ? ഡോക്ടർ പറഞ്ഞു സ്പർശനത്തിലൂടെ അതിവേഗം പടരുന്ന ഒരു രോഗമാണിത് മുത്തച്ഛനെ തൊട്ടതിനു ശേഷം ആ ശരീരത്തിലെ വൈറസ് നിങ്ങളുടെ കൈകളിലൂടെ നിങ്ങളുടെ വായിലും മൂക്കിലും കണ്ണിലും എല്ലാം പ്രവേശിക്കുന്നു നിങ്ങളും രോഗിയായി മാറുന്നു. ഒടുവിൽ ഐസൊലേഷനിലേക്ക് മാറ്റപ്പെട്ട സ്റ്റെല്ലയുടെ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവുകയും രോഗം പകർന്നു കിട്ടിയ അച്ഛൻ മെല്ലെ മെല്ലെ തരണം ചെയ്ത് റിസൾട്ട് നെഗറ്റീവായി പക്ഷെ സ്റ്റെല്ലയ്ക്ക് സന്തോഷിക്കാനായില്ല കാരണം തന്റെ പ്രിയപ്പെട്ട മുത്തച്ഛൻ അവരെ വിട്ടു പോയിരുന്നു വാർദ്ധക്യ സഹജമായ ഒരു പാട് രോഗങ്ങൾ ഉളളതു കൊണ്ട് മുത്തച്ഛനെ രക്ഷിക്കാനായില്ല മാത്രവുമല്ല അവസാനമായി ഒരു നോക്കു കാണുവാനോ അന്ത്യചുംബനം അർപ്പിക്കുവാനോ കഴിഞ്ഞില്ല കൊറോണ എന്ന മഹാമാരിയെ സ്റ്റെല്ല മനസാ ശപിച്ചു. പിന്നെ പൊട്ടിക്കരഞ്ഞു ...

റിയ ടി കെ
6 C കൂത്തുപറമ്പ യു. പി. സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ