മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/പ്രതിരോധം അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം അതിജീവനം

നിശബ്ദനായി ഓർക്കാപ്പുറത്ത് വന്നു നീ.......
മറ്റുള്ള പ്രാണനെടുക്കുന്ന കൊലയാളി...........
എത്ര ജീവൻ നീ കവർന്നെടുത്തു.....
എത്ര സ്വപ്നങ്ങൾ നീ കൊഴിച്ചു....
എന്നാൽ ഞങ്ങൾ മടക്കില്ല മുട്ടുകൾ
നിൻ മുന്നിൽ.....
നിന്നിൽ തളരില്ല ഞങ്ങൾ
വ്യക്തി ശുചിത്വം പാലിച്ച്,
നിന്നെ ചാരമായി ഭൂമിയിൽ മാറ്റിയിടും....
പ്രതിരോധിച്ചിടും ഞങ്ങൾ നിന്നെ ....... ഒറ്റക്കെട്ടായി കരുതലോടെ......
ഇക്കാലവും കടന്ന് പോകും അതിജീവിക്കും ഞങ്ങൾ നിന്നെ............

ശ്രീനന്ദ കെ.
7 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത