എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി      

ആഹാ എന്തു ഭംഗി
ഈ പരിസരം കാണാൻ
മാലിന്യമില്ലാപ്പരിസരം കാണാൻ
പ്രഭാത പുഷ്പങ്ങൾ പൂത്തുലയുമ്പോൾ
പല വർണങ്ങളിലുള്ള പൂക്കൾ
അതിൽ തേൻ നുകരുന്ന
തേനീച്ചകൾ, പൂമ്പാറ്റകൾ
ഇളം കാറ്റിൽ നൃത്തം ചെയ്യുന്ന വർണപ്പൂക്കൾ
പാട്ടുപാടുന്ന കിളികൾ
അതിലെത്രയെത്ര വർണപ്പക്ഷികൾ
ആഹാ എന്തു ഭംഗിയുള്ള കാഴ്ചകൾ‍
പല വർണങ്ങളാലുടുപ്പിട്ട നമ്മുടെ-
പരിസരം വൃത്തിയാക്കുന്ന കാക്കകൾ
തലയുയർത്തി നിൽക്കുന്ന വൃക്ഷങ്ങൾ
അതിൽ തേനൂറും പഴങ്ങൾ‍
ആഹാ നല്ല പുത്തൻ കാഴ്ചകൾ
അതു കാണാൻ എന്തു ഭംഗി
പുഴയെ സംരക്ഷിക്കുക നാം
മാലിന്യമില്ലാതെ, മാലിന്യമില്ലാതെ
മാലിന്യമില്ലാ പരിസരം
അതാണ് നമ്മുടെ സ്വപ്നം
അതാണ് നമ്മുടെ സ്വപ്നം.

ആയിഷ നിദ. കെ
4 C മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത