ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/അക്ഷരവൃക്ഷം/മധുര പ്രതിരോധം
മധുര പ്രതിരോധം
" ശാന്തമീ.... രാത്രിയിൽ..വാദ്യഘോഷാദികൾ..കൊണ്ടുവാ.... വിരലുകൾ ചില്ലു ഗ്ലാസിൽ താളം പിടിച്ചു. മൂന്നു ദിവസമായിമായി ചില വ്യത്യസ്തമായ ചിന്തകളിലൂടെ അയാൾ കടന്നു പോകാൻ തുടങ്ങിയിട്ട്. സ്റ്റോക്കുണ്ടായിരുന്ന ഒരു ബിയർ ബോട്ടിൽ തിർന്നു കൊണ്ടിരിക്കുന്നു. അവസാന പെഗ്ഗാണ് ഇപ്പോൾ കയ്യിലുള്ളത്. മദ്യലഹരിയിലെ സംഗീത സാഗരം ചിന്തയുടെ മടിത്തട്ടുകൾ തൊട്ടുണർത്തി. ഇരുളിന്റെ മറവിലൊളിച്ച സൂര്യൻ സാഹിത്യ കിരണങ്ങളായി തലയിലുദിച്ചു പൊങ്ങുന്നുണ്ടോ? " ശാന്തമീ .. രാത്രിയിൽ " അവസാന പെഗ്ഗും തീർന്നു. "വാദ്യഘോഷാദികൾ കൊണ്ടു വാ..." എത്ര അടിച്ചാലും ബോധം വിട്ട് പെരുമാറാറില്ല. അതു കൊണ്ടു തന്നെ പാട്ട് പതുക്കെ യാണ്. ലോക്ക് ഡൗൺ തുടങ്ങിയിട്ട് ഇന്നേക്ക് മൂന്നു ദിവസം പിന്നിട്ടു.ഇന്ന് പല ചിന്തകളും അയാളുടെ തലയിലേക്ക് ഇഴഞ്ഞു കയറി. അതുകൊണ്ട് രാവിലെ മുതൽ പലതും ചെയ്തു. യൂടൂബിൽ ഈ പാട്ട് കേട്ടപ്പോൾ തന്നെ രണ്ടെണ്ണം അടിക്കണം എന്ന് തോന്നി. സാധാരണ രണ്ടു പെഗ്ഗെ കഴിക്കാറുള്ളൂ. അതും മാസത്തിലൊരിക്കൽ. ഓഫീസ് തിരക്കിൽ മദ്യപിക്കാനും മറന്നു പോയി. മദ്യത്തിന്റെ കൂടെ പാട്ടും കൂടെആയപ്പോൾരാവിലെയുദിച്ച ചിന്തകൾക്ക് ചിറക് മുളച്ചു. എഴുതിയിട്ട് വർഷങ്ങൾ പിന്നിട്ടു.സാധാരണ രണ്ടെണ്ണം കഴിച്ചാൽ സാഹിത്യം വരാറുള്ളതാണ്. പക്ഷേ സമയവും സന്ദർഭവും ഒക്കാറില്ല. അതോർത്തപ്പോൾ കണ്ണുകൾ മെല്ലെ ക്ലോക്കിലേക്ക് നീങ്ങി. സമയം 8:30 .എന്തോ എഴുതണം എന്നൊരു തോന്നൽ. " ടീനേ... ഞാനിന്നിവട്യാ കെടക്കണത് ". ജോണിക്ക് പഠിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് ആ മുറി. അവന് സ്വന്തം മുറിലിരുന്ന് പഠിക്കാനാണെത്ര സുഖം. അതുകൊണ്ട് പഴയ കട്ടിലും മേശയുമൊക്കെ ആ മുറിയിലാണ്. അടിച്ചു കിടക്കാൻ അയാൾക്കിഷ്ടം ആ മുറിതന്നെയാണ്. സാഹിത്യം തലയിൽ പെരുകിയപ്പോൾ എന്തെങ്കിലും കുറിക്കാൻ കൈകൾ ദാഹിച്ചു. പിന്നെ ആലോചിക്കാൻ നിന്നില്ല. പെന്നും പേപ്പറും കയ്യിലെടുത്തു. ലോഹങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം കേട്ടു. തിരിഞ്ഞു നോക്കി. ടീന ജഗ്ഗും ഗ്ലാസും വെക്കാൻ വന്നതാണ്. അവളുടെ കണ്ണുകൾ പെന്നിലേക്കും പേപ്പറിലേക്കും നീങ്ങി. " എന്താ ഇപ്പൊ ഒരു പെന്നും പേപ്പറും? പണ്ടത്തെ അസുഖം പിന്നെയും തുടങ്ങിയോ ?" "ചിലതൊക്കെ ഇനിയും തുടങ്ങേണ്ടി വരും " "കഥയോ? കവിതയോ?" " No,its the moon light of my thoughts " "Whatever, do you like to share it with me? അല്ല, സാധാരണ പണ്ടും ആർക്കും കാണിച്ചു കൊടുക്കുന്ന പതിവില്ലല്ലോ " "But this is not like that, ഞാനിത് FB യിലിടും " Better, ഞാൻ പോണു " "ആ വാതില് ചാര്യേക്ക് " വാതിൽ ചാരുമ്പോൾ ടീന: "All the best " അയാളൊന്ന് ചിരിച്ചു. മറവിയുടെ രഥം ശിരസ്സിലൂടെ ഓടി മറയുന്നതിന് മുമ്പ് എഴുതാനാരംഭിച്ചു. " 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച വാർത്ത കേട്ടപ്പോൾ ആദ്യം സന്തോഷിച്ചു. പിന്നെ ദു:ഖത്തിന്റെ നിഴൽ മനസ്സിലൂടെ കുതിച്ചു മറഞ്ഞു. ജോലിക്കിടയിൽ ലീവുകൾ പരിമിതമാണ്. ലീവുള്ള ദിവസങ്ങളിൽ മറ്റു പല പരിപാടികൾക്കുമായി സമയങ്ങൾ ചിലവഴിച്ചു. കുറേ കാലങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരവസരം ലഭിക്കുന്നത്. ആദ്യ രണ്ടു ദിവസത്തെ റിലാക്സേഷൻ മടുപ്പിലേക്ക് വഴി മാറി. മടുപ്പ് എന്ന സങ്കടകരവും വേദനാജനകവുമായ അനുഭവം ചിന്തയിലേക്കാഴ്ന്നിറങ്ങി.ചില കാര്യങ്ങൾ, സാധനങ്ങൾ , ആളുകൾ നമ്മുടെ ലോകത്തെ മാറ്റി മറിക്കുന്നു. പക്ഷേ അവരുടെ ലക്ഷ്യം ലോകത്തെ മാറ്റി മറിക്കുക എന്നതല്ല. കൊറോണ എന്ന നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകാത്ത ഒരു സൂക്ഷ്മ ജീവി ഒരു പാട് പേരുടെ ജീവനെടുത്തു.ഉൾക്കണ്ണ് തുറന്ന് ലോകത്തെ നോക്കുക. അപ്പോൾ മനസ്സിലാകും എന്തിനു വേണ്ടി എന്ന്. അടുത്ത വീട്ടിലെ കൂട്ടിലടഞ്ഞു കിടക്കുന്ന തത്തയിലേക്ക് എൻറ കണ്ണുകൾ നീങ്ങി.അതിന് മനുഷ്യ ഭാഷ അറിയാമായിരുന്നെങ്കിൽ അത് പറയുമായിരുന്നു "This is the time for my revenge ". നമുക്ക് ചെയ്യാൻ പലതുമുണ്ട്.l am sure, this is the time to do something with don't do something .രോഗ പ്രതിരോധത്തിനായി ഓടികൊണ്ടിരിക്കുന്ന നമ്മുടെ ഭരണകൂത്തിനും വെള്ള മാലാഖ മാർക്കും കാക്കി പട്ടാളക്കാർക്കും നൽകാൻ കഴിയുന്ന വലിയ സഹായം "മധുരപ്രതിരോധം ". അയാൾ അതിനടിയിൽ നീണ്ട വരയിട്ട് പെൻ മേശപ്പുറത്ത് വച്ചു. കിടക്കയിലേക്ക്ചാഞ്ഞു.ആശുപത്രിക്കിടക്കയിൽ ഓക്സിജൻ മാസ്ക് വെച്ചവർ, കാക്കി ധരിച്ച കാവൽക്കാർ, അലസതയോടെയിരിക്കുന്ന കട്ടുറുമ്പിൻ കൂട്ടം, വെളള മാലാഖമാർ എല്ലാം കണ്ണിൽ മിന്നി നിലാവിന്റെ ഏതോ കോണിൽ ഒളിച്ചിരുന്നു. ഒഴുകുന്ന പാൽ നദിയിലെ ബദാം പോലെ മധുര പ്രതിരോധം എവിടെയോ അവശേഷിച്ചു.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |