കരുതൽ

നീണ്ടു നിവർന്നൊരു ലോകത്ത്
വീശിയടിച്ചൊരു രോഗത്തെ
പേടിച്ചോടി ഒളിക്കുമ്പോൾ
ഓർക്കാം വ്യക്തി ശുചിത്വത്തെ.
ശീലിച്ചീടാം കൈ കഴുകൽ
പാലിച്ചീടാം ദൂരങ്ങൾ
ഒഴിവാക്കീടാം കൂട്ടങ്ങൾ
പ്രതിരോധിക്കാം ഒന്നിച്ച്.
മറന്നീടല്ലേ ശുചിത്വത്തെ
കരുതിയിരിക്കാം കാവലിനായ്.
 

അദ്വൈത് കൃഷ്ണ എസ്
2 എ ഗവ.എൽ പി ജി എസ് മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത