എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം
ഇന്ന് സമൂഹത്തെ മുഴുവൻ ഭയത്തിന്റെയും, ദുഃഖത്തിന്റെയും മുൾമുനയിൽ നിർത്തി മണിക്കൂറുകളും ദിവസങ്ങളു മായി ആയിരങ്ങൾ മരിച്ചു വീഴുന്ന കോവിഡ് 19 എന്ന മഹാമാരിയെ നമുക്ക് ശുചിത്വവും സാമൂഹിക അകലവും വഴി നിയന്ത്രിക്കാം. നമ്മുടെ സമൂഹം ഇക്കാലത്തുനേരിടുന്ന വലിയയൊരു വിപത്താണ് ആഗോളതാപനം. അതിന്റെ ആദ്യഭാഗമാണ് പരിസ്ഥിതി ശുചിത്വം.നമ്മുടെ വീടും ചുറ്റുപാടും വൃത്തികേടാകുന്നതിലൂടെ പ്രകൃതിയുടെ സംതുലിതാവസ്ഥയ്ക്കു മാറ്റമുണ്ടാകുന്നു. നമുക്ക് പലവിധ രോഗങ്ങൾക്ക് അടിമയാകേണ്ടിവരുന്നു. നമ്മുടെ പരിസ്ഥിതി നമ്മൾ മനുഷ്യരുടെ കൈയ്യിലാണ്. നാം സ്വയം നന്നാവുന്നതിലൂടെ നമ്മുടെ സമൂഹവും നന്നാവുന്നു. മാലിന്യങ്ങൾ റോഡുകളിലും, പുഴകളിലും വലിച്ചെറിയാതിരിക്കുക അവ വീടുകളിൽ തന്നെ ചെടികൾക്ക് വളമായി ഉപയോഗിക്കുക. ചെടികളും, മരങ്ങളും നട്ടുപിടിപിക്കുക. നമ്മൾ മനുഷ്യർ തന്നെയാണ് പ്രകൃതിയെ വേദനിപ്പിക്കുന്നത്. നമ്മൾ തന്നെ ആണ് നമ്മുടെ പ്രകൃതിയുടെ പച്ചപ്പ് നശിപ്പിക്കുന്നത്. "സ്വാതന്ത്രത്തെക്കാൾ ശുചിത്വമാണ് പ്രധാനം " എന്ന ഗാന്ധിജിയുടെ വാക്കുകൾ നാം ഏവരും സ്മരിക്കണം. പ്രകൃതിയെ നമ്മൾ എത്രമാത്രം അവഗണിക്കുന്നുവോ അത്രമാത്രം പ്രകൃതിയും നമുക്ക് ദുരന്തങ്ങൾ സമ്മാനിക്കുന്നു. പരിസ്ഥിതി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വവും. നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുക പുറത്തുപോയിവന്നാൽ കൈകാലുകൾ നന്നായി കഴുകുക ഇതിലൂടെ മനുഷ്യശരീരത്തിലേക്കു രോഗങ്ങൾ സമ്മാനിക്കുന്ന അണുക്കൾ നശിക്കുന്നു. ഇതിനു കുറവ് വന്നതിന്റെ ഒരു സൂചന പോലെയാണ് ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരി കോവിഡ് 19എന്ന രോഗം ലോകം മുഴുവനും ഉള്ള മനുഷ്യരെ ബാധിച്ചിരിക്കുന്നത്. ഈ വൈറസിനെ ഭയക്കാതെ ധൈര്യത്തോടെ നമുക്ക് നേരിടാം അതിനുള്ള ഏകവഴിയാണ് പരിസര ശുചിത്വവും, വ്യക്തി ശുചിത്വവും. ആവശ്യത്തിന് മാത്രം മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുക,സാനിറ്റൈസറുകൾ കൊണ്ട് കൈകൾ നന്നായി വൃത്തിയാക്കുക, അനാവശ്യമായി കണ്ണിലോ, മൂക്കിലോ, വായിലോ കൈ തൊടാതിരിക്കുക, ശരീരം വൃത്തിയായി സൂക്ഷിക്കുക അതുപോലെതന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. സ്വയം സുരക്ഷ ഉറപ്പാക്കുന്നത് വഴി ഒരു വ്യക്തിയിൽ നിന്നും തുടങ്ങി കുടുംബങ്ങളിലേക്കും, കുടുംബങ്ങളിൽ നിന്നും സമൂഹത്തിലേക്കുമുള്ള പ്രയാണം നമ്മെ ഒരു നാടിനെ തന്നെ രക്ഷിച്ചെടുക്കാൻ സഹായിക്കും നമുക്കേവർക്കും ഒന്നിച്ചുനിന്ന് രോഗങ്ങളെ നേരിടാം പ്രകൃതിയെയും, പ്രകൃതിയുടെ മനോഹാരിതയെയും സംരക്ഷിക്കാം
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം