സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/"കോവിഡ് - 19" ന്റെ ബാക്കി പത്രം
കോവിഡ് - 19 ബാക്കി പത്രം
ഈസ്റ്ററും, ദു:ഖവെള്ളിയും, പെസഹാതിരുക്കർമ്മങ്ങളും, വിഷുവും, തൃശൂർപൂരവും ഒന്നുമില്ലാത്ത, ഒരാഘോഷങ്ങളും ഇല്ലാത്ത മാനവരാശിയുടെ ഒർമ്മയിലാദ്യമായി ഇങ്ങനെയൊരു വർഷം, 2020! അദ്ധ്യയനവർഷാരംഭം പോലും മാറ്റിവയ്ക്കേണ്ടി വരുന്നു.. നാം ഒരോരുത്തരും ഇങ്ങനെയൊരു നാളെയേപ്പറ്റി ചിന്തിച്ചിട്ടു പോലും ഉണ്ടാവില്ല. ഈ നൂറ്റാണ്ടിൽ ലോകത്തെ കീഴടക്കിയ മഹാവ്യാധിയാണ് കോവിഡ് - 19 എന്ന കൊറോണ വൈറസ്. ലോകരാജ്യങ്ങളിലെല്ലാം തന്നെ ഈ മാറാരോഗം പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നു. ഏകദശം രണ്ടരലക്ഷത്തോളം മനുഷ്യജീവനുകൾ കവർന്നെടുത്തു കോവിഡ് - 19. വികസിത രാജ്യങ്ങൾക്കു പോലും ഈ രോഗത്തോടു പൊരുതി ജയിക്കാനാകുന്നില്ല. എന്നുമാത്രമല്ല അവിടുത്തെ മെഡിക്കൽ സംവിധാനങ്ങൾക്ക് ഈ വൈറസിനുള്ള മരുന്ന് കണ്ടുപിടിയ്ക്കാൻപോലും സാധിച്ചിട്ടില്ല. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട, മനുഷ്യജീവൻ കാർന്നുതിന്നുന്ന ഈ വേറസ് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. ആയിരക്കണക്കിനാളുകൾ ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുന്നു. വാർദ്ധക്യസഹജമായ അസുഖമുള്ളവരും, ദിനചര്യ രോഗങ്ങളുള്ളവരും ഓരോ നിമിഷവും മരണത്തോടു മല്ലിട്ട് ആശുപത്രികളിൽ കഴിയുന്നു.
എന്നാൽ ഈ ലോകത്തിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളാണ് നമ്മുടെ സംസ്ഥാലത്തം സർക്കാർ കൈക്കൊണ്ടത്. കേരളത്തിൽ സമൂഹവ്യാപനം ഇല്ലാതെ കോവിഡ് - 19 നെ പ്രതിരോധിക്കാൻ കഴിഞ്ഞു എന്നത് നമ്മുടെ വിജയം തന്നെയാണ്. മറ്റു പല സംസ്ഥാനങ്ങളും, രാജ്യങ്ങളും കേരളത്തിന്റെ ആരോഗ്യപ്രവർത്തനങ്ങൾ മാതൃകയാക്കണമെന്ന് പറഞ്ഞതിൽ നമുക്ക് അഭിമാനിക്കാം. ഭരണാധികാരികളുടെ വാക്കുകൾ നാം ഓരോരുത്തരും അനുസരിച്ചതിലൂടെയാണ് ഇതു പ്രാവർത്തികമായത്. കേരളത്തെ സംബന്ധിച്ചിടത്തോളം കോവിഡ് രോഗികളുടെ എണ്ണം കുറവാണെങ്കിലും നമ്മുടെ രാജ്യം മുഴുവനുമുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ രോഗികൾ തീരെ കുറവല്ല. എങ്കിലും മറ്റു രാജ്യങ്ങളേക്കാൾ ഏറെ മെച്ചപ്പെട്ട സാഹചര്യം തന്നെയാണ് ഇന്ത്യയിൽ. മാർച്ച് 22 ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ മുതൽ ഏകദേശം ഒന്നര മാസത്തോളം നമ്മൾ ലോക്ക് ഡൗണിൽ ആണ്. നമ്മുടെയും രാഷ്ട്രത്തിന്റെയും ഭദ്രതയ്ക്കുവേണ്ടി നാം നിലകൊള്ളുന്നു. "കോവിഡ് - 19 ലേക്ക് ഡൗൺ" കാലം വിനോദ, വിജ്ഞാന ആരോഗ്യപരമായ കാര്യങ്ങൾക്ക് വിനിയോഗിച്ചവരുമുണ്ട് നമ്മുടെ നാട്ടിൽ. ആൺ-പെൺ വ്യത്യാസമില്ലാതെ പാചകകലയിൽ വൈദഗ്ദ്യം തെളിയിച്ചും പലതരത്തിലുള്ള രുചിക്കൂട്ടുകൾ പരീക്ഷിച്ചും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തും കുറെ വ്യക്തികൾ. കൂടാതെ സോഷ്യൽ മീഡിയയുടെ പുതിയ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തി "ന്യൂ ജെൻ" പിള്ളേരും. ഈ അവധിക്കാലം അല്ലെങ്കിൽ ലോക്ക്ഡൗൺ കാലം തങ്ങളുടെ പഠനനിലവാരം മെച്ചപ്പെടുത്തി, ഓൺലൈൻ ക്ലാസ് മുറികളിൽ പഠനം നടത്തുന്ന കുട്ടികൾ…. പിന്നെ ഭൂരിപക്ഷം വരുന്ന ഒരു വിഭാഗം സ്വയം തിരിച്ചറിവിലൂടെയും തിരിഞ്ഞു നോട്ടത്തിലൂടെയും ജീവിതമൂല്യങ്ങൾ മനസ്സിലാക്കിയവർ. അവർക്കാണ് ഈ കൊറോണക്കാലം എറ്റവും അർത്ഥവത്തായത്…… നമുക്ക് പ്രതീക്ഷയോടെ നല്ലൊരു നാളേയ്കായ് കാത്തിരിക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം