ഞങ്ങൾക്കുണ്ടേ ചങ്ങാതികളേ പുരമുറ്റത്തൊരു പൂന്തോട്ടം ചെത്തിച്ചെടികളും ചേമന്തികളും പൂത്തു വിളങ്ങും പൂന്തോട്ടം പിച്ചിപ്പൂവും പിച്ചകമൊട്ടും ചിരി തൂകുന്നൊരു പൂന്തോട്ടം കായാമ്പൂവും താഴമ്പൂവും ചാഞ്ചാടുന്നൊരു പൂന്തോട്ടം ഞങ്ങൾക്കുണ്ടേ ചങ്ങാതികളേ പുരമുറ്റത്തൊരു പൂന്തോട്ടം പൂത്തുമ്പികളും പൂമ്പാറ്റകളും നൃത്തം വെയ്ക്കും പൂന്തോട്ടം.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത