യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ മുറ്റത്തെ പൂന്തോട്ടം.

Schoolwiki സംരംഭത്തിൽ നിന്ന്
മുറ്റത്തെ പൂന്തോട്ടം.

ഞങ്ങൾക്കുണ്ടേ ചങ്ങാതികളേ
പുരമുറ്റത്തൊരു പൂന്തോട്ടം
ചെത്തിച്ചെടികളും ചേമന്തികളും
പൂത്തു വിളങ്ങും പൂന്തോട്ടം
പിച്ചിപ്പൂവും പിച്ചകമൊട്ടും
ചിരി തൂകുന്നൊരു പൂന്തോട്ടം
കായാമ്പൂവും താഴമ്പൂവും
ചാഞ്ചാടുന്നൊരു പൂന്തോട്ടം
ഞങ്ങൾക്കുണ്ടേ ചങ്ങാതികളേ
പുരമുറ്റത്തൊരു പൂന്തോട്ടം
പൂത്തുമ്പികളും പൂമ്പാറ്റകളും
നൃത്തം വെയ്ക്കും പൂന്തോട്ടം.

ഫന്നാൻ.V
3 C യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത