എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ബാക്ടീരിയ ,വൈറസുകൾ ,പൂപ്പലുകൾ ,പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണുക്കൾ, അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ രോഗങ്ങളെ ചെറുക്കുന്ന അതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളാണ് രോഗപ്രതിരോധ വ്യവസ്ഥ എന്നു പറയുന്നത് ഇന്ന് ലോക രാജ്യങ്ങളെല്ലാം തന്നെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് കൊറോണ രോഗം അല്ലെങ്കിൽ COVID 19. കൊറോണ യിൽ നിന്നും രക്ഷപ്പെടുന്നത് നല്ല പ്രതിരോധ ശക്തി നേടിയവരാണ് എന്ന് അടുത്തിടെ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുന്നു . ഇന്ന് വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ ആയി നമ്മൾ മാറിയിരിക്കുന്നു ഒട്ടുമിക്ക രോഗങ്ങളും രോഗപ്രതിരോധശക്തി കൂടിയാൽ മാറുന്നതാണ് രോഗപ്രതിരോധശക്തി നേടുന്നതിനുവേണ്ടി നമുക്ക് എന്തെല്ലാം ചെയ്യുവാൻ കഴിയുംഎന്ന് വിലയിരുത്തേണ്ടതുണ്ട് ഉണ്ട്.അതിൽ പ്രധാനപ്പെട്ടവ വ്യക്തിശുചിത്വം പരിസരശുചിത്വം എന്നിവയാണ്. ചെറുപ്രായത്തിൽ കുഞ്ഞുങ്ങൾക്ക് നൽകുന്ന വാക്സിനുകൾ രോഗപ്രതിരോധശക്തി കൂട്ടുന്നു എന്ന് പഠനങ്ങൾ അടുത്തിടെ തെളിയിച്ചിട്ടുണ്ട്. കൂടാതെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ കഴിക്കുക . ഭക്ഷണത്തിൽ ഇലക്കറികൾ പഴവർഗങ്ങൾ, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ ,ചെറുനാരങ്ങ എന്നിവ ഉൾപ്പെടുത്തണം. പഴവർഗങ്ങളിൽ തണ്ണിമത്തൻ ആപ്പിൾ , മാതളപ്പഴം എന്നിവ രോഗാണുക്കൾ പരത്തുന്ന അണുക്ളോട് പൊരുതു ന്ന് തീന് സഹായകമായ ആൻറി ഓക്സിഡ് ഡുകൾ ഉൽപാദിപ്പിക്കുന്നൂ. അതുകൂടാതെ കൃത്യമായ ആഹാരക്രമം പാലിക്കുന്നത് നല്ലതാണ് ധാരാളം വെള്ളം കുടിക്കുന ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളുന്നത് സഹായിക്കുന്നു. ശുചിത്വക്കുറവ് രോഗവ്യാപനത്തിന് ഉള്ള പ്രധാന കാരണമണ് അതിൽ പ്രധാനമാണ് വ്യക്തി ശുചിത്വം. ആവശ്യത്തിന് വെള്ളവും സോപ്പും ഉപയോഗിച്ച് 20 സെക്കൻഡ് വരെ കൈ കഴുകുന്നത് ആണ് നശീകരണത്തിന് സഹായിക്കുന്നു അതുകൂടാതെ മലമൂത്ര വിസർജനത്തിനു ശേഷം കൈ സോപ്പിട്ട് കഴുകുന്നത് ഒരു പരിധിവരെ രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നു. അടുത്തത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രത്യേക അണുനാശിനികൾ ഉപയോഗിച്ച് വീടിനകവും പുറവും അണുനശീകരണം നടത്തുന്നത് ഒരുപരിധിവരെ രോഗവ്യാപന സാധ്യത തടയും വീടിൻറെ പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതു വഴി കൊതുകുജന്യ രോഗങ്ങൾ തടയുവാൻ നമുക്ക് സാധിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായ സംവിധാനമുപയോഗിച്ച് സംസ്കരിക്കുകയും അവ അലക്ഷ്യമായി വീടിൻറെ പരിസരത്ത് വലിച്ചെറിയുന്നത് ഒഴിവാക്കുകയും ചെയ്യുക . ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ നമുക്ക് രോഗപ്രതിരോധശക്തി ആലോചിക്കാവുന്നതാണ് അപ്പോൾ "ഭയമല്ല ജാഗ്രതയാണ് "വേണ്ടത്."
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |