വെള്ളിക്കരയിട്ട മരതക ചട്ടുചുറ്റി
മണ്ണിൻ മകുടമായി വിളങ്ങും
ലാവണ്യവതി മനശ്ശാന്തിതരും
മമ ജൻമ നാടേ മനോഹരീ
കളകളമൊഴുകി സ്നിഗ്‌ദ
മടിത്തട്ടു കാണുമാറാഴകാർന്ന-
രുവികളുമതിരിൽ മേഘ മേലാപ്പു-
തൊമുത്തുംഗ മെരുക്കളും.
പച്ചപട്ടുപാവാടയിൽ മിന്നും
വെള്ളിനൂലിഴ പോലെ സംഖ്യം
ശീതളമാമലഞൊറിയിളകും
കോമളനദികളുമീരൻ തടങ്ങളും.
മഞ്ഞുപൊഴിയും വസന്തത്തിൽ
വിരിയുമായിരം പൂവാടികൾ
കുളിർതെന്നലാഞ്ഞുവീശും
ഉഷ്ണകാലത്തും നീല ജലാശയങ്ങൾ.