എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/എൻ്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കേരളം

വെള്ളിക്കരയിട്ട മരതക ചട്ടുചുറ്റി
മണ്ണിൻ മകുടമായി വിളങ്ങും
ലാവണ്യവതി മനശ്ശാന്തിതരും
മമ ജൻമ നാടേ മനോഹരീ

കളകളമൊഴുകി സ്നിഗ്‌ദ
മടിത്തട്ടു കാണുമാറാഴകാർന്ന-
രുവികളുമതിരിൽ മേഘ മേലാപ്പു-
തൊമുത്തുംഗ മെരുക്കളും.

പച്ചപട്ടുപാവാടയിൽ മിന്നും
വെള്ളിനൂലിഴ പോലെ സംഖ്യം
ശീതളമാമലഞൊറിയിളകും
കോമളനദികളുമീരൻ തടങ്ങളും.

മഞ്ഞുപൊഴിയും വസന്തത്തിൽ
വിരിയുമായിരം പൂവാടികൾ
കുളിർതെന്നലാഞ്ഞുവീശും
ഉഷ്ണകാലത്തും നീല ജലാശയങ്ങൾ.

അലീന ജോസി
10 ബി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത