സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ഭയം വിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഭയം വിടാം

ലോക്ക് ഡൗൺ പ്രഖ്യാപനത്തിലൂടെ
സർവ്വം നിശ്ചലമെന്നാലും
മരണത്തിൻ മണിനാദം
മമ മുറ്റത്തെത്തിയതുപോൽ
അവ്യക്തമായൊരു ഭയപ്പാട്
ഉള്ളിൽ നുര പൊന്തിടുന്നു
ആവശ്യസാധനങ്ങൾ വാങ്ങാനായ്
മാസ്കും ധരിച്ചിറങ്ങിയാലും
എവിടെയാണോ എന്തിനാണോ
ആരിലാണോ കൊറോണ എന്നെ കാത്തിരിക്കുന്നതെന്ന
ഭയാശങ്കകളുണ്ടെപ്പോഴും
ജാഗ്രത, ശുചിത്വം, അകലമെന്നാകിലും
ഇവയിൽ ശ്രേഷ്ഠം അകലം തന്ന
എന്നെൻ മനസ്സിൽ വീണ്ടും
വീണ്ടും ഉറപ്പിച്ചുട്ടുമ്പോൾ
ഭയമോടിയൊളിച്ചീടും നിശ്ചയം.

ക്രിസ്സ് ബെൻ
5 B സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത