ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/അക്ഷരവൃക്ഷം/അങ്ങനെ ഒരു കൊറോണ കാലത്ത്:..

Schoolwiki സംരംഭത്തിൽ നിന്ന്
അങ്ങനെ ഒരു കൊറോണ കാലത്ത്:..

കുറേക്കാലമായി ഉണ്ണിക്കുട്ടൻ കൊറോണയെ കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട്. " പുലി വരുന്നേ, പുലി വരുന്നേ " എന്ന കഥ പോലെയാണ് ഉണ്ണിക്കുട്ടന് അത് തോന്നിയത്.ആദ്യം വിചാരിച്ചത് പുതിയതായി തൻ്റെ ക്ലാസ്സിൽ വന്ന അയോണയുടെ ചേട്ടനാണ് എന്നാണ്.അയോണയുടെ ആരാകൊ റോണ എന്ന് ചോദിച്ചപ്പോൾ അയോണ രണ്ട് പിച്ചം രണ്ട് അടിയും തന്നു.ഇത് ശരിയാണോ? സംശയം ചോദിച്ചാൽ ഇടിക്കാമോ? പിന്നെ കേട്ടു - ഇത് ചൈനയിൽ നിന്നാണ് വരുന്നതത്രേ. ആശാൻ കളരിയിൽ പഠിച്ച പാട്ട് ഓർമ്മ വന്നു " തോക്കു ചൂണ്ടണ പട്ടാളം ചീനിപ്പട്ടാളം കാഞ്ചി വലിക്കണ പട്ടാളം ചീനിപ്പട്ടാളം " അപ്പൊ പറയുക ഇതിനെ വെടിവയ്ക്കാൻ പറ്റൂല എന്ന്. കാണാൻ പറ്റില്ലാത്രേ. അത്ര ചെറുതാത്രേ. ഏതായാലും നന്ദുമോൻ്റെ വീരവാദം പൊളിഞ്ഞു. അവൻ കൊറോണയോടൊത്ത് സെൽഫി എടുത്തിട്ടുണ്ടത്രേ. ചൈനയിൽ നിന്ന്‌ വരുന്നു എന്നു് കേട്ടപ്പോൾ പിന്നെ ഉണ്ണിക്ക് തോന്നിയത് ഏതോ കളിപ്പാട്ടമോ പടക്കമോ ആണെന്നാണ്. വിഷുവല്ലേ വരുന്നത്. അതും ഒരു കൂട് വാങ്ങണം അപ്പോൾ പറയുന്നു. അത് ഒരു വൈറസ്സാണ് എന്ന്.വൈ റസ് ആയാലും ഇസഡ് റസ് ആയാലും അസുഖം വരാതിരുന്നാൽ മതിയായിരുന്നു. കോറസ് എന്ന് കേട്ടിട്ടുണ്ട്. എന്താണോ ഈ വൈറസ് ?ഇത് വരുത്തുന്ന രോഗമാണ് അത്രേ കോ വിഡ്- 19. ഈ പേരു് കേട്ടപ്പോൾ ഡേവിഡിന് മുഞ്ഞി കറുത്തു. ഈ രോഗം ശ്വാസകോശത്തെയാണ് ബാധിക്കുന്നതു പോലും." ശ്വാസകോശം സ്പോഞ്ചു പോലെയാണ് ". പുള്ളിക്കാരൻ കുഷ്യൻ സീറ്റിലെ ഇരിക്കൂ. എന്നാ ഗ മ !എന്താഗമ! പെട്ടെന്ന് ഒരു ദിവസം കേൾക്കുന്നു .... ഈ രോഗത്തെ പേടിച്ച് സ്കൂളടച്ചു എന്ന്. ആദ്യം രസം തോന്നി.പിന്നെപ്പിന്നെ മടുപ്പായി.കൂട്ടുകാരെ കാണാനില്ല, സിനിമയില്ല, ഉത്സവമില്ല. വീട്ടിൽത്തന്നെ ഇരിക്കണം. കളിക്കാൻ പോലും വിടില്ല. പിന്നെ ഒരു രസം മൊബൈയിലാണ്.അത് കിട്ടണമെങ്കിൽ എത്ര കെഞ്ചണം. അതൊന്നും കുട്ടികൾക്ക് പാടില്ലാത്രേ! പിന്നെയെന്തോന്നെടുത്തിട്ട് പാടും? ഈ വൈറസിനെ ചിലപ്പോ കാണിക്കും. ഉരുണ്ടിട്ട്, ചുവന്നിട്ട്, ചില ഹോണു മൊക്കെയായിട്ട്.പുതിയ ഇനംലോലിപോപ്പാണ് എന്നേ തോന്നൂ. പക്ഷേ അല്ലാട്ടോ. മരണസംഖ്യ ആറക്കം ആയത്രേ. ഈ മഹാമാരി എന്നാണോ ഒഴിയുക. അല്ല, അല്ല. ഈ മാരി മഹാൻ ഒന്നും അല്ല. ചീത്ത, ചീത്തമാരി. ഇവൻ പോണം. എന്നിട്ട് വേണം കൂട്ടരോടൊത്ത് കളിക്കാൻ .വിഷുക്കാലം, മാങ്ങാക്കാലം, അവധിക്കാലം, എല്ലാം കളഞ്ഞ് തടവുകാലം വരുത്തിയ ദുഷ്ടൻ കൊറോണ .അവൻ പോണം, പോകണം, പോയേ തീരൂ.

ആദിത്യൻ.എസ്.എസ്.
2A ഗവ.വി.വി.എച്ച്.എസ്സ് .എസ്സ്. കോടംതുരുത്ത്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം