ഒന്നിച്ചു നിന്നു നാം ഒന്നായ് പൊരുതണം
തകർക്കണം കൊറോണയെ, മഹാമാരിയെ ചെറുക്കണം
പൊറുത്തിടാം നമ്മുക്ക് വന്നു പോയ പിഴവുകൾ
ഇനി വീണ്ടുമീ, കൊറോണ നമ്മളെ
വീഴ്‍ത്തുവാനവസരം നൽകിടല്ലേ കൂട്ടരേ.
സ്‍കൂളുകൾ പൂട്ടി, നാം അവധിയോർത്തു ചിരിച്ചുപിന്നെ
കടകൾ, നാടും നഗരവും ഒന്നുപോലെ പൂട്ടി നമ്മൾ
വീട്ടിനുള്ളിൽ പെട്ടുപോയി.
കളിക്കുവാനില്ല കൂട്ടുകാർ, പണിക്കുപോക്കില്ലച്ഛനും.
എല്ലാം ചെറുക്കുവാൻ, കൊറോണയെ തുരത്തുവാൻ
അകലം പാലിച്ചു നാം, അതിമോഹം കുറച്ചു നാം
എല്ലാം ചെറുക്കുവാൻ, കൊറോണയെ തുരത്തുവാൻ
സ്‍കൂളുകൾ തുറക്കണം, കൂട്ടുകാരൊത്തുകൂടണം
സ്വപ്‍നം കാണണം, പേടി വേണ്ടാത്ത നാളുകൾ
ഒന്നിച്ചു നിന്നു നാം ഒന്നായ് പൊരുതണം
തകർക്കണം കൊറോണയെ, മഹാമാരിയെ ചെറുക്കണം.