ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/അപ്പുവിന്റെ സന്തോഷം
അപ്പുവിന്റെ സന്തോഷം
സ്കൂൾ അടച്ചു.അവധിക്കാലം തുടങ്ങി. പട്ടണത്തിൽ താമസിക്കുന്ന അപ്പുവിനെ അവന്റെ അച്ഛൻ ഗ്രാമത്തിലെ മുത്തച്ഛന്റെ അടുത്ത് കൊണ്ടുവിട്ടു. വയലിനോട് ചേർന്ന ഒരു ഒാലമേഞ്ഞ വീട്ടിലായിരുന്നു മുത്തച്ഛന്റെ താമസം. അദ്ദേഹം കൃഷിക്കാരനായിരുന്നു. അപ്പുവിന്റെ അച്ഛന് കൃഷിയോട് താൽപ്പര്യം ഉണ്ടായിരുന്നില്ല.വയൽവരമ്പത്തെ മരച്ചുവട്ടിലിരുന്ന് മുത്തച്ഛൻ അവന് കൃഷിയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുത്തു.കുറച്ചുസമയം കഴിഞ്ഞപ്പോൾ നിലം ഉഴുന്നതിനെക്കുറിച്ച് ചോദിച്ച് മനസിലാക്കി,. അവൻ പെട്ടെന്ന് വയലിൽ ഇറങ്ങി നിലം ഉഴുന്ന ജോലി ചെയ്തു നോക്കി.നല്ല രസം . അപ്പുവിന് ഇഷ്ടമായി.മുത്തച്ഛനും സന്തോഷമായി. അന്ന് രാത്രി അപ്പു അച്ഛന് ഒരു കത്തെഴുതി.ഗ്രാമത്തിലെ പള്ളിക്കൂടത്തിൽ പഠിച്ചോട്ടെ എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം.സ്കൂൾ തുറന്നു. അപ്പു ഗ്രാമത്തിലെ പള്ളിക്കൂടത്തിലാണ് പഠിക്കുന്നത്.പഠിക്കുക മാത്രമല്ല ,അപ്പു മുത്തച്ഛന്റെ ഒപ്പമാണ് , കൃഷിപ്പണിയിൽ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ