ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ രോഗപ്രതിരോധത്തിനായ്
രോഗപ്രതിരോധത്തിനായ്
പ്രിയപ്പെട്ട കൂട്ടുകാരെ, അവധിക്കാലം ആഘോഷമാക്കുന്ന നമ്മൾ, ഈ അവധിക്കാലത്ത് കൊറോണ എന്ന മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുകയാണല്ലോ. അതിനാൽ നമ്മൾ വളരെ ജാഗ്രത ഉള്ളവരായിരിക്കണം. ആവശ്യമില്ലാതെയുള്ള യാത്രകൾ, കൂടിച്ചേരലുകൾ, എല്ലാം ഒഴിവാക്കണം. പുറത്തിറങ്ങുമ്പോഴും തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും മാസ്കോ തൂവാലയോ ഉപയോഗിച്ച് മുഖം മറച്ചു പിടിക്കണം. ചുമയോ, ജലദോഷമോ, തുമ്മല്, പനിയോ ഉള്ളപ്പോൾ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് കൈ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും കഴുകുക. കുട്ടികൾ മുതൽ വയോജനങ്ങൾ വരെ എല്ലാ പ്രായക്കാരിലും ബാധിക്കുന്നതാണ് കൊറോണ വൈറസ്. ഇതിനെതിരെ ഇതുവരെ പ്രതിരോധിക്കാനും ചികിത്സിക്കാനും പ്രത്യേകം മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് നമുക്ക് സാമൂഹ്യ അകലം പാലിച്ച് വീട്ടിൽ തന്നെ തുടരാം. പ്രളയത്തിൽ ഒന്നിച്ചു നിന്ന് നമുക്ക് കൊറോണക്ക് എതിരെയും ഒന്നിച്ചു നിന്ന് പോരാടാം. ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം