പൂവേ, പൂവേ, പനിനീർപ്പൂവേ,
നീ എന്തേ ഇനിയും വിടരാത്തേ?
സൂര്യനുദിച്ചങ്ങുയർന്നല്ലോ
നാടാകെ വെളിച്ചം പരന്നല്ലോ
മറ്റെല്ലാപൂക്കളും വിടർന്നല്ലോ
നീ മാത്രമെന്തേ ഇനിയും വിടരാത്തേ?
പൂമ്പാറ്റകൾ പാറിവന്നല്ലോ
വണ്ട് മുരണ്ടിങ്ങെത്തിയെല്ലോ
തേനീച്ചകൾ മൂളിയണഞ്ഞല്ലോ
നീ മാത്രമെന്തേ ഇനിയും വിടരാത്തേ?
ഇളങ്കാറ്റ് മെല്ലെ വീശുന്നല്ലോ
പൂമണമാകെ പരന്നല്ലോ
പൂനുള്ളാൻ ഞാനിങ്ങെത്തിയല്ലോ
നീ മാത്രമെന്തേ ഇനിയും വിടരാത്തേ?
പൂവേ, പൂവേ, പനിനീർപ്പൂവേ,
നീ എന്തേ ഇനിയും വിടരാത്തേ?