മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/വെളിപാടുകൾ
വെളിപാടുകൾ
പ്രകൃതി സൗന്ദര്യം നിറഞ്ഞ ഒരു ഗ്രാമത്തിൽ രണ്ട് ധനവാന്മാർ അടുത്ത് അടുത്ത് താമസിച്ചു വന്നു. ഒരാൾ ചാക്കോ ചേട്ടനും മറ്റെയാൾ മർക്കോസ് ചേട്ടനും .രണ്ടു പേരും സൃഹൃത്തുക്കളായിരുന്നു.ഇരുവരുടേയും വീടിനു പുറകിൽ ധാരാളം സ്ഥലം വെറുതെ കിടക്കുന്നുണ്ടായിരുന്നു ചാക്കോ ചേട്ടൻ തന്റെ സ്ഥലത്ത് നന്നായി കൃഷി ചെയ്തു ധനികനെങ്കിലും അദ്ധ്യാനിക്കുന്നതിന് ഒരു മടിയും ഉണ്ടായിരുന്നില്ല. താനും തന്റെ കുടുംബവും കഠിനാധ്വാനം ചെയ്ത് തന്റെ കൃഷിതോട്ടത്തെ പരിപാലിച്ചു. തന്റെ പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയാക്കി സൂക്ഷിക്കുമായിരുന്നു. തന്റെ ഗ്രാമത്തിലുള്ള പാവപ്പെട്ടവർക്ക് സഹായം ചെയ്യുമായിരുന്നു. എന്നാൽ മർക്കോസ് ചേട്ടൻ നേരെ എതിരായിരുന്നു പണം പണം സ്വന്തം കാര്യം എന്ന ചിന്ത മാത്രമെ ഉണ്ടായിരുന്നുള്ളു. തന്റെ സ്ഥലത്ത് വലിയ ഫാക്ടറികൾ നിർമ്മിച്ചു എന്നാൽ അതിൽ നിന്നും വരുന്ന വാതകങ്ങൾ അടങ്ങിയ പുക അന്തരീക്ഷത്തെ മലിനമാക്കി അവരുടെ വീട്ടിലെ മാലിന്യം പൊതു സ്ഥലങ്ങളിൽ നിക്ഷേപിക്കുമായിരുന്നു.പ്ലാസ്റ്റിക് വസ്തുക്കൾ പുഴയിലും മറ്റ് സ്ഥലങ്ങളിലും ഇടുന്നത് പതിവായിരുന്നു ഇത് കണ്ട് ചാക്കോ ചേട്ടൻ മർക്കോസ് ചേട്ടനെ ശകാരിക്കുമായിരുന്നു.ഇത് പരിസ്ഥിതിക്ക് നന്നല്ല. മർക്കോസ്ച്ചേട്ടന്റെ മക്കളോ മുഴുവൻ സമയവും ഫോണിലും കംപ്യൂട്ടറിലും പിന്നെ കഴിപ്പും കിടപ്പും ആയിരുന്നു. മർക്കോസ് ചേട്ടൻ വലിയ ആളാണെന്ന് പറഞ്ഞിട്ടെന്താ കാര്യം മക്കളക്ക് തീരെ ശുചിത്വമില്ലാ. വീട്ടിലും പരിസരത്തും അവർ കഴിച്ചതിന്റെ അവശിഷ്ടങ്ങൾ വലിച്ചെറിയും . ഇത് ഭക്ഷിക്കാൻ വരുന്ന മിണ്ടാപ്രാണികളെ തല്ലി ഒടിക്കുകയും അവരെ ഒരു കാര്യവുമില്ലാതെ ഉപദ്രവിക്കയും മുറിവേൽപിക്കയു ചെയ്യും.അവർ ഫാസ്റ്റ് ഫുഡുകളാണ് അധികവും ഭക്ഷിക്കുന്നത്. എന്നാൽ ചാക്കോ ചേട്ടന്റെ വീട്ടിൽ മക്കൾ അച്ചടക്കവും ശുചിത്വവും ഉള്ളവരായിരുന്നു ആഴ്ച്ചയിൽ ഒരിക്കൽ തെരുവ് നായകൾക്ക് ഭക്ഷണം നല്കും .എല്ലാ ദിവസവും റോഡരികിൽ ആരും ഇല്ലാതെ താമസിക്കുന്നവർക്ക് വേണ്ടതായ വസ്ത്രവും ഭക്ഷണവും എത്തിച്ചു കൊടുക്കും .ചാക്കോ ചേട്ടനും കുടുംബവും ആരോഗ്യം ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ആയിരുന്നു ഭക്ഷിച്ചത് .ഒരിക്കൽ മർക്കോസ് ചേട്ടനോട് ഒരു പാവപ്പെട്ട ചേട്ടൻ ഒടിവന്നിട്ട് ചോദിച്ചു സാറെ എനിക്ക് ഒന്നര ലക്ഷം രൂപ വേണം എന്റെ ഭാര്യ ഹൃദ്‌രോഗം മൂലം ആശുപത്രിലാണ് അവൾക്ക് ശസ്ത്രക്രിയ നടത്തണം അതിനുള്ള പണം എന്റെ കൈവശമില്ല എനിക്ക് മൂന്ന് പെൺമക്കളാണ് ഉള്ളത് നിസഹായനായി നില്ക്കുന്ന ആ പാവത്തിനെതിരിഞ്ഞു നൊക്കാതെ മർക്കോസ് ചേട്ടൻ അകത്ത് കയറി വാതിൽ ശക്തമായി അടച്ചു .ഇത് കണ്ടു നിന്ന ചാക്കോ ചേട്ടൻ ആ മനുഷ്യനെ വിളിച്ച് തനിക്ക് വേണ്ടഒന്നര ലക്ഷം രൂപയും മക്കളുടെ വിദ്യാഭാസത്തിനുള്ള പണവും നല്കാമെന്ന് പറഞ്ഞു.ആ വാക്ക് ചാക്കോ ചേട്ടൻപാലിക്കുകയും ചെയ്തു .ആ മനുഷ്യൻ എന്നും തന്നോട് നന്ദിയുള്ളവനായിരുന്നു .ആ വർഷത്തിൽ ചാക്കോ ചേട്ടൻ തന്റെ കൃഷിയിൽ നിന്ന് വിളവെടുത്തു അത് നല്ല വിളമായിരുന്നു.കൂറെ വർഷങ്ങൾക്ക് ശേഷം ലോകത്തെമ്പാടും ഒരു പകർച്ചാവ്യാധി പടർന്നു പിടിച്ചു.അത് മനുഷ്യൻ പ്രകൃതിയോട് ചേയ്ത എല്ലാ ദുഷ്ടതയ്ക്കും ഉള്ള തിരിച്ചടിയായിരുന്നു. ആ രണ്ട് ധനികർക്കും കുടുബത്തിനും അത് പിടിപെട്ടു .എന്നാൽ മർക്കോസ് ചേട്ടനും കുടുംബവും മരണത്തെ മുഖാമുഖം കണ്ടു ആ കഠിനവ്യാധി അവരെ കഠിന ഭാരത്തിലാക്കി . ആ സമയത്ത് മർക്കോസ് ചേട്ടൻ താൻ പ്രകൃതിയോടും മനുഷ്യരോടും മിണ്ടപ്രാണികളോടും കാണിച്ച ക്രൂരതയെ ഓർത്തു.ചാക്കോച്ചേട്ടൻ നല്കിയ മുന്നറിയിപ്പുകൾ ഓർത്തു.ഈ സമയത്ത് ചാക്കോച്ചേട്ടനും കുടുബവും നല്ല പച്ചകറികളും പഴങ്ങളും കഴിക്കുന്നത് കോണ്ട് അവർക്ക് രോഗപ്രതിരോധശേഷി ഉണ്ടായിരുന്നു അതിനാൽ അതിനെ അവർ അതിജീവിച്ചു. മർക്കോസ് ചേട്ടനും കുടുബവും ആ പകർച്ചവ്യാധിക്ക് കീഴടങ്ങേണ്ടി വന്നു . സഹോദരങ്ങളെ നാം നമ്മുടെ ജീവിതത്തിൽ കുറെയെറെ സമ്പാദിച്ചതു കൊണ്ടോ ധനികരായത് കൊണ്ടോ ഒന്നും സമൂഹം നമ്മെ ആദരിക്കണമെന്നോ നമ്മുടെ അവസാന നാളുകൾ നന്നായിരിക്കണമെന്നോ ഇല്ല. എന്നാൽ നമ്മുടെ ജീവിതരീതികളും സഹജീവികളോടുള്ള സ്നേഹവും സാധുക്കളോടുള്ള കരുതലും പ്രകൃതിയോടും പരിസ്ഥിയോടുമുള്ള കരുതൽ മറ്റുള്ളവരെ സഹായിക്കുന്നതിലുള്ള നമ്മുടെ മനോഭാവം ഇതോക്കെയാണ് സമൂഹത്തിൽ നമ്മെ ഉന്നതരാക്കുന്നതും .മറ്റുള്ളവർ നമ്മെ ആദരിക്കുന്നതും. നമ്മുടെ പേർ നിലനില്ക്കുന്നതും.ആയതിനാൽ നമുക്ക് പ്രകൃതിയോടും പരിസ്ഥിതിയോടും ഇടപഴകി മറ്റുള്ളവരോട് സ്നേഹമുള്ളവരായി കരുണയുള്ളവയും സഹജീവി സ്നേഹവും ഭൂമി എല്ല ജീവജാലങ്ങൾക്കും അവകാശപെട്ടതാണെന്നോർത്ത് .വൃത്തിയും വെടിപ്പും ആരോഗ്യമുള്ള സമൂഹത്തിനായി ജീവിക്കാം .അതിജീവിക്കാം എല്ലാത്തിനെയും .
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ