ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലങ്ങൾ

ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ എന്ന ഇംഗ്ലീഷ് പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം .
ശുചിത്വമെന്നാൽ വ്യക്തിശുചിത്വം ,പരിസരശുചിത്വം ,സാമൂഹ്യശുചിത്വം എന്നിവയാണ് അർത്ഥമാക്കുന്നത് .ഗൃഹശുചിത്വവും ,പരിസരശുചിത്വവുമാണ് ആരോഗ്യശുചിത്വത്തിന്റെ പ്രധാന ഘടകങ്ങൾ .ഇവ പാലിക്കുന്നതിന്റെ പോരായ്മകളാണ് മിക്ക രോഗങ്ങൾക്കും കാരണം .വ്യക്തിപരമായ ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായ് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കണം .നാം സ്വയം പാലിക്കേണ്ട ധാരാളം ശീലങ്ങളുണ്ട് .അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും .
നാം പാലിക്കേണ്ട ചില വ്യക്തിശുചിത്വ ശീലങ്ങൾ ഇവയൊക്കെയാണ് .
1 ദിവസവും രണ്ടു നേരം കുളിക്കുകയും ,പല്ലുതേയ്ക്കുകയും ചെയ്യണം.
2 ആഹാരത്തിനു മുൻപും ശേഷവും കയ്യുംവായും വൃത്തിയായി കഴുകണം.
3 പാദരക്ഷ ഉപയോഗിക്കുക.
4 വൃത്തിയുള്ള വസ്ത്രം ധരിക്കുക .വസ്ത്രങ്ങൾ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക.ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം.
5 മലവിസർജനത്തിനു ശേഷംകൈകൾ സോപ്പ് ഉപയോഗിച് കഴുകുക.
6 ഫാസ്റ്റ് ഫുഡ്,കൃത്രിമാഹാരം ,പഴകിയ ഭക്ഷണ,അമിതാഹാരം ഒഴിവാക്കുക .സമീകൃതാഹാരം ശീലമാക്കുക.
7 രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനാവശ്യമായ ഭക്ഷ്യ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്തുക.
8 തിളപ്പിച്ചാറ്റിയ വെള്ളം പത്തു് ഗ്ലാസ്സെങ്കിലും കുടിക്കുക.
9 ദിവസവും വ്യായാമം ശീലമാക്കുക.
10 ദിവസവും എട്ട് മണിക്കൂർ ഉറങ്ങുക.

നാം പാലിക്കേണ്ട പരിസരശുചിത്വ ശീലങ്ങൾ ഇവയാണ്

1 ഗാർഹിക മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും ,ജലാശയങ്ങളിലും നിക്ഷേപിക്കരുത്
2 പരിസരങ്ങളിൽ വെള്ളം കെട്ടി നില്ക്കാൻ അനുവദിക്കരുത് ,വെള്ളം കെട്ടിക്കിടന്നാൽ കൊതുക് മുട്ടയിട്ടു പെരുകാനിടയുണ്ട്.
3 പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുത് ,അതു പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും.
4 ബ്ലീച്ചിങ് പൗഡർ ,ക്ലോറിൻ വാതകം വഴി അണുവിമുക്തമാക്കൽ തുടങ്ങിയ പരമ്പരാഗത ശുദ്ധീകരണ മാർഗങ്ങൾ ഉപയോഗിക്കുക.
5 വീട്ടിലെ ജൈവമാലിന്യങ്ങൾ ഉപയോഗിച്ച് ബയോഗ്യാസ് പ്ലാന്റ് നിർമിക്കുക.
6 പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക.
7 ഉപയോഗ ശൂന്യമായ വസ്തുക്കൾ വലിച്ചെറിയാതെ കരകൗശല വസ്തുക്കൾനിർമിക്കുക.
8 ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ ജലാശയങ്ങളിലേക്കു ഒഴുക്കി വിടാതിരിക്കുക.
9 പരിസ്ഥിതി മലിനീകരിക്കാതെയുള്ള വികസനപ്രവർത്തനങ്ങൾ ചെയ്യുക .

ലോകമാകെപടർന്നു പിടിച്ച ഒരു മഹാമാരിയാണ്‌ കോവിഡ് 1 9 .ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ഈ രോഗം ആദ്യമായി പടർന്നത് .പുതിയ ഒരു രോഗമായതിനാൽ ഇതിനെതിരെയുള്ള മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല .ഈ രോഗം ബാധിച്ച ആയിരത്തോളം ജനങ്ങളാണ് ദിവസവും മരിച്ചു കൊണ്ടിരിക്കുന്നത്.ഈ രോഗത്തെ തടയാൻ ഒരേയൊരു മാർഗം ശുചിത്വം പാലിക്കുക എന്നതാണ് .അതായത് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുക്കുക .പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം .തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായയും തൂവാല കൊണ്ട് മറയ്ക്കണം .ഇവയൊക്കെയാണ് നമ്മൾ പാലിക്കേണ്ട കാര്യങ്ങൾ .

ഏകോപനം ,സഹകരണം ,ശരിയായ അസ്സൂത്രണം എന്നിവയിലൂടെ നമ്മുടെ ശുചിത്വ നിലവാരം മെച്ചപ്പെടുത്താനും സംരക്ഷിക്കാനും കഴിയും .പകർച്ചവ്യാധികളിൽ നിന്നും പ്രാദേശിക രോഗങ്ങളിൽ നിന്നും നമ്മുടെ രാജ്യം ജനങ്ങളുടെ ദീർഘായുസ്സ്‌ വർധിപ്പിക്കും.

ഗൗരി എസ് ആർ
3 A ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം