ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/അക്ഷരവൃക്ഷം/ദക്കുവിൻെറ അശ്രദ്ധ

Schoolwiki സംരംഭത്തിൽ നിന്ന്
ദക്കുവിൻെറ അശ്രദ്ധ

ഒരിടത്തൊരിടത്ത് ചന്ദനവനം എന്ന കാടുണ്ടായിരുന്നു . അവിടെ ധാരാളം മൃഗങ്ങൾ താമസിച്ചിരുന്നു . ഇവർക്കിടയിൽ കുഞ്ഞു കുസൃതിക്കാരൻ ഉണ്ടായിരുന്നു. ആ കൊച്ചു കുരങ്ങൻെറ പേര് ദക്കു എന്നായിരുന്നു . ഒരു ദിവസം ആ കാട്ടിലെ പേര് കേട്ട ഡോക്ടർ കിച്ചു മൃഗങ്ങൾക്ക് പകരുന്ന ഒരു രോഗം കണ്ടുപിടിച്ചു.ആ രോഗത്തിൻെറ പേര് മൃഗപ്പനി എന്നായിരുന്നു. ഈ രോഗത്തിനുളള മരുന്നും അദ്ദേഹത്തിൻെറ കയ്യിൽ ഉണ്ടായിരുന്നു. കുറെ മാസങ്ങൾ കഴിഞ്ഞു ഡോക്ടർ കിച്ചു അസുഖം ബാധിച്ചു കിടപ്പിലാകുകയും അങ്ങനെ അദ്ദേഹം മരിക്കുകയും ചെയ്തു. അദ്ദേഹം മരിച്ചതോടെ ഈ മൃഗപനി പടർന്നു പിടിച്ചു കുറേ മൃഗങ്ങൾ മരിക്കുകയും ചെയ്തു. ഈ രോഗവ്യാപനം തടയുവാനായി അവിടത്തെ രാജാവായ ടൊയ്നോ എന്ന സിംഹ൦ മൃഗങ്ങൾക്ക് കുറച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.


1. ഇടക്കിടെ കൈകൾ കഴുകണം
2. രണ്ടു നേരം കുളിക്കണം
3. ശരീരം മുഴുവൻ ശുചിയായിരിക്കണം
4. കൂടുതൽ സമയം പുറത്ത് നിൽക്കരുത്
5. കൈകൾ കഴുകിയതിനു ശേഷം മാത്രം മുഖത്ത് സ്പർശിക്കാവൂ...

പക്ഷേ ദക്കു കുരങ്ങൻ ഇതൊന്നും അനുസരിച്ചില്ല . .. അങ്ങനെ ദിവസങ്ങൾ കടന്നു പോയി . ഒരു ദിവസം ദക്കുവിനും ഈ രോഗലക്ഷണങ്ങൾ വന്നു. രോഗലക്ഷണങ്ങൾ കണ്ടിട്ടും നിർദ്ദേശങ്ങൾ പാലിച്ചില്ല . അങ്ങനെ ദക്കു അസുഖം ബാധിച്ചു കിടപ്പിലാകുകയും അപ്പോൾ അവൻ ചിന്തിച്ചു നിർദ്ദേശങ്ങൾ പാലിച്ചിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു. അവൻ കൂട്ടുകാരെ ഏല്ലാവരേയും വിളിച്ചു വരുത്തി തനിക്കു പറ്റിയ അശ്രദ്ധയെ കുറിച്ചു പറഞ്ഞു.നിങ്ങളെല്ലാവരും നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. അങ്ങനെ കുറേ നാൾ കഴിഞ്ഞു അവൻ മരിച്ചു പോയി.

           ഗുണപാ൦ം   --  മുതിർന്നവർ പറയുന്നത് അനുസരിക്കണം
                            --  ശുചിത്വം എപ്പോഴും പാലിക്കണം
അനാമിക . എ .വി
2 ഗവ.എൽ.പി.എസ് ചുണ്ടവിളാകം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ