പുഴയൊഴുകിയ വഴികളൊക്കെയും അതിരു പാകി നാം.
കുന്നിടിച്ചു നിരത്തി നാം.
പണിതു കൂട്ടി രമ്യ ഹർമ്യം കൃഷി നിലങ്ങൾ നികത്തി നാം.
മലചുരത്തിയ നീരുറവകൾ അനകൾ കെട്ടി അടച്ചു നാം.
ദാഹ നീര് അത് ഊറ്റി വിറ്റു നേടി കൊടികളിന്നു നാം.
ഭൂമി തന്നുടെ നിലവിളി അത് കേട്ടതില്ല അന്ന് നാം.
പ്രകൃതി തന്നുടെ സങ്കടം അണനിറഞ്ഞൊരു നാൾ നാം
പകച്ചു പോയി പ്രളയമെന്നൊരു മാരി തന്നുടെ നടുവിൽ നാം.
കൈ പിടിച്ചു കയത്തിലായൊരു ജീവിതം തിരികെ തരാൻ ഒത്തു ചേർന്നു
നമ്മളൊന്നായി ഒരു മനസ്സായി
അന്ന് നാം ജാതി ചിന്തകൾ വർഗ്ഗ വൈരികൾ ഒക്കെ അന്ന് മറന്നു നാം.
ഇനിയൊരിക്കൽ ഒരൊത്തുചേരലിനൊരു ദുരന്തം കാക്കണോ?