ഗേൾസ്.എച്ച്.എസ് വളാഞ്ചേരി/അക്ഷരവൃക്ഷം/തനിച്ചായ കണ്ണുനീർ

Schoolwiki സംരംഭത്തിൽ നിന്ന്
തനിച്ചായ കണ്ണുനീർ

മനസിൻ്റെ നറു വാതിൽ തള്ളിത്തുറന്നങ്ങു -
ചുടുനീരിൻ മഴയങ്ങു പെയ്തിറങ്ങും
ഇരുളിൻ്റെ നെടു വീർപ്പിലലയുന്ന - ജീവൻ്റെ പാതയില ലിയുന്ന മഴ മുത്തുകൾ
കനവിൻ്റെ പാത തൻ സ്മരണ യായ് ചുരുളഴി -
ഞ്ഞൊഴുകുന്ന നെടുവീർപ്പിൻ
സാന്ത്വനങ്ങൾ
എന്തിനോ വേണ്ടി പിടക്കുന്ന 'മനസിൻ്റെ
നിഴലിൽ പൊലിഞ്ഞൊരാ സ്വപ്ന ധാര
നീർവഴികൾ താണ്ടി നിഴലിനെ ച്ചുമ്പിച്ച്
പിടയുന്ന കണ്ണിനെ പുൽകാടുമ്പോൾ അറിയാതെ ആരോ പറിച്ചിട്ട ഇരുളിൻ്റെ
ഇടനെഞ്ചിൽ പിടയുന്ന മുത്യു ഗാഥ മുഴിയിൽ പൊലിഞ്ഞൊരാ ഹൃദയത്തിന് നൊമ്പരം
അലതല്ലി പ്രതിധ്വനി തീർത്തിടുമ്പോൾ
ഇരുളിൻ്റെ നിഴലിൽ തനിച്ചായ പെൺകൊടി
തേടിയലയുന്നു സ്വപ്ന ഭൂമി
എന്തിനീ ഭൂമിയിൽ എന്തി ജൻമം അറിയാതെ അറിയാനായ് അലയുന്ന കണ്ണീർ
 

ശിഖ .TT
9 D ഗേൾസ്.എച്ച്.എസ് വളാഞ്ചേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത