സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം

മനുഷ്യകുലത്തെ തന്നെ ഉന്മൂലനം ചെയ്യാൻ കഴിയുന്ന കൊവിഡ് 19 അഥവാ കൊറോണ വൈറസ് ഡിസീസ് 2019 ഇന്ന് നമ്മെ ഭീതിയുടെ മുൾമുനയിൽ നിർത്തുകയാണ്. എന്നാലും ജാഗ്രതയിൽ നിന്നും അതിജീവനത്തിൻറെ പ്രത്യാശ യിൽ നിന്നുംനാംപിന്നോട്ടില്ല. കൊറോണനേരിടാനുള്ള ഈ ദിവസങ്ങൾ നാം അനുയോജ്യമായ രീതിയിൽ നമ്മുടെകഴിവുകൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.നമ്മുടെകഴിവുകൾ ചികഞ്ഞെടുക്കാൻ ഉള്ള അവസരമാണ് ഇത്. ഉള്ളിലെ വായനാശീലമോ, സാഹിത്യമോ, ചിത്രരചനയോ, പുറത്തെടുക്കാനുള്ള അവസരം. അതോടൊപ്പം തന്നെ വ്യക്തിശുചിത്വം പാലിക്കേണ്ടതുണ്ട്. വീടുംപരിസരങ്ങളുംവൃത്തിയാക്കുക,പോഷകാഹാരങ്ങൾ കഴിച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക. കൃത്യമായ വ്യായാമം ആരോഗ്യത്തിന് ഗുണപ്രദം ആകും.ഈ നീണ്ട അവധിക്കാലം വീട്ടുകാര്യങ്ങളിൽ ഏർപ്പെടാൻ വിനിയോഗിക്കാവുന്നതാണ്. ഓരോപ്രവർത്തനങ്ങളിൽഏർപ്പെട്ട്അവയിലുള്ള നമ്മുടെ അഭിരുചി കൂട്ടുക. വീട്ടിലിരുന്നുകൊണ്ട് നാടിനെ സംരക്ഷിച്ച് മഹത്തായ കലാസൃഷ്ടികൾക്ക് ജന്മം കൊടുക്കുക.

മുഹമ്മദ് ഇർഫാൻ
10 E സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം