ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഒരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം ഒരുമിച്ച്

ഇന്ന് ലോകമാകെ ഒറ്റക്കെട്ടായി കൊറോണ എന്ന മഹാവ്യാധിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ത്യ എന്ന മഹാരാജ്യവും നിശ്ചലമാക്കപ്പെട്ടിരിക്കുകയാണ്. മനുഷ്യരുൾപ്പെടുന്ന സസ്തനികളിൽ രോഗമുണ്ടാക്കുന്ന അപകടകാരികളായ വൈറസുകളാണ് കൊറോണ വൈറസുകൾ. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്‍‍‍‍‍‍ഞന്മാർ വിശേഷിപ്പിക്കുമന്നത്. ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക്പകരുന്നവയാണെന്നാണ് ഇതിന്റെ അർത്ഥം. ഇവ ശ്വാസനാളിയെയാണ് ബാധിക്കുന്നത്. രോഗം ഗുരുതരമായാൽ സാർസ്, ന്യുമോണിയ,വൃക്കസ്തംഭനം എന്നിവയുണ്ടാകാൻ സാധ്യത ഏറെയാണ്. മരണവും സംഭവിക്കാം. ചൈനയിൽ കണ്ടെത്തിയ വൈറസ് ഇവയിൽ നിന്നും വ്യത്യസ്തമായി ജനിതകമാറ്റം വരുത്തിയ പുതിയ തരം കൊറോണ വൈറസാണ്.ലോകാരോഗ്യ സംഘടന (WHO) ,COVID 19 (Corona Virus Disease 2019) എന്ന് നാമകരണം ചെയ്തു. മൂക്കൊലിപ്പ്,പനി,തലവേദന,ചുമ,തൊണ്ടവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടു നിന്നേക്കാം. വൈറസ് കൂടുതലും പ്രായമായവരിലും കൊച്ചുകുട്ടികളിലുമാണ് ഗുരുതരമായ അവസ്ഥ ഉണ്ടാക്കുന്നത്.കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. ഈ 14 ദിവസമാണ് വൈറസിന്റെ ഇൻക്യുബേഷൻ പീരിയഡ്. വൈറസ് വ്യാപനം ഉണ്ടാകുന്നത് ശരീരസ്രവങ്ങളിൽ നിന്നുമാണ്.തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസ് ഉണ്ടാവാം.ഇത് തടയാനാണ് മാസ്ക് ഉപയോഗിക്കണം എന്ന് പറയുന്നത്. കൂടാതെ രോഗലക്ഷണങ്ങൾ ഉള്ള ഒരാളെ സ്പർശിക്കുകയോ ഹസ്തദാനം നൽകുകയോ വഴി വൈറസ് മറ്റൊരാളുടെ ശരീരത്തിൽ പ്രവേശിച്ചേക്കാം. രോഗമുള്ള ഒരാൾ തൊട്ട വസ്തുക്കളിലും വൈറസ് സാന്നിദ്ധ്യം ഉണ്ടാവാം, അത് മറ്റോരാൾ തൊടുന്നത് വഴിയും വൈറസ് പടരാൻ സാദ്ധ്യത കൂടുതലാണ്.ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം കൊറോണവൈറസിന് കൃത്യമായ ചികിത്സയില്ലെന്നതാണ്. പ്രതിരോധ വാക്സിനും ലഭ്യമല്ല. ആയതിനാൽ നമ്മുടെ ജീവന്റെ താക്കോൽ നമ്മുടെ കൈയ്യിൽത്തന്നെ സുരക്ഷിതമായി ആർക്കും കൊടുക്കാതെ വെയ്ക്കുവാൻ ശ്രദ്ധിക്കുക. ഇപ്പോൾ ആരോഗ്യപ്രവർത്തകരും മറ്റും സ്വീകരിക്കുന്ന ചികിതാസാരീതി, രോഗം തിരിച്ചറിഞ്ഞ ആളെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്ത് ചികിത്സിക്കുക എന്നതാണ്. കൂടാതെ പകർച്ചവ്യാധിക്ക് നൽകുന്നത് പോലെ,രോഗലക്ഷണങ്ങൾക്കനുസരിച്ച് ചികിത്സയിൽ പനിക്കും വേദനക്കുമുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമത്തിനൊപ്പം ധാരാളം ജലവും അത്യാവശ്യമാണ്. കൊറോണ എന്ന മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം.നമുക്ക് വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കും പോലീസിനും സർക്കാരിനും അകമഴിഞ്ഞ കൃത‍ജ്‍ഞത അർപ്പിക്കാം... ഓർക്കുക നമ്മുടെ ജീവന്റെ താക്കോൽ നമ്മുടെ കൈകളിലാണ്.

കീർത്തന.വി.എസ്
9 D ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം