ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/ മാറുന്ന പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന പരിസ്ഥിതി

- നാം ജീവിക്കുന്ന പരിസ്ഥിതിയിൽ ഇന്ന് പലതും നശിക്കുകയാണ് .ശാസ്ത്രലോകം ഇത്രയേറെ പുരോഗമിച്ചിട്ടും നമ്മുടെ പരിസ്ഥിതിക്ക് ഏൽക്കുന്ന മുറിവുകൾ ഉണക്കാൻ ഉള്ള സാങ്കേതികവിദ്യ ഇന്നും കണ്ടുപിടിച്ചില്ല .കാരണം ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യർ തന്നെയാണ് അവന്റെ ജീവിതയാത്രയും തീരുമാനിക്കുന്നത്.

കുന്നുംമലയും,പുഴയും, വയലും,നികത്തുമ്പോൾ അവർ ആലോചിക്കുന്നില്ല വരാൻ പോകുന്ന തലമുറകൾ അനുഭവിക്കേണ്ടി വരുന്ന അനന്തരഫലങൾ .ഫാക്ടറികളിൽ നിന്നും കാറുകളിൽ നിന്നും ഉളള മലിനീകരണം പരിസഥിതിയെ ദോഷകരമായി ബാധിക്കുന്നു.മലിനീകരണം കൂടുന്നതോടെ ബാക്ടീരിയ,വൈറസ് പോലുള്ള സൂഷ്മണുക്കൾ ഉണ്ടാകുകയും നാം രോഗത്തിന് അടുമാപെടുകയും ചെയ്യുന്നു

അതിന് ഏറ്റവും വലിയ തെളിവാണ് ലോകമുഴുവൻ നാശം വിതച്ചുകൊണ്ട് മഹാമാരിയായി പെയ്തിറങ്ങിയ കൊറോണ വൈറസ്/കോവിഡ് 19.മനുഷ്യർ ചെയ്ത പാവത്തിന്റെ ഫലമായി... നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയാത്ത ഒരു ചെറിയ വൈറസ് വരെ മനുഷ്യനെ തോൽപ്പിച്ച് ഇരിക്കുന്നു.

നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ അത് കൂടുതൽ ദോഷകരമായ രീതിയിൽ ഉള്ള ഫലങ്ങൾ മറ്റുള്ളവർ അനുഭവിക്കേണ്ടി വരുകയും ചെയ്യും. മനുഷ്യൻെറ അതിയായ ആഗ്രഹം ഇനിയും അവസാനിച്ചില്ല എങ്കിൽ ഇനിയൊരു പുതു പുലരി കാണാൻ ഈ ലോകം സാക്ഷ്യം വഹികില്ല!.. നല്ല ഒരു നാളെക്കായി പ്രാർഥിക്കുക....

നയനപ്രിയ എ കെ
2 A ഈസ്റ്റ് പാട്യം എൽ പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം