ഗവ.എച്ച്എസ്എസ് കാക്കവയൽ/അക്ഷരവൃക്ഷം/ നമ്മളും പരിസ്ഥിതിയും
നമ്മളും പരിസ്ഥിതിയും
നമ്മുടെ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു നോക്കൂ. എന്തു ഭംഗിയാണ് കാണാൻ മരങ്ങളും , മലകളും വയലുകളും ചെറുതോടുകളും പാറിപ്പറക്കുന്ന കിളികളും. നമ്മുടെ മനസ്സിന് സന്തോഷം പകരുന്ന കാഴ്ചയാണിത്. എന്നാൽ അൽപം ദൂരേയ്ക്കു മാറിയാൽ നഗരത്തിലേയ്ക്കൊയെത്തിയാൽ ഈ കാഴ്ചയ്ക്കു മാറ്റം വരുന്നില്ലേ? പച്ചപ്പിനു പകരം കോൺക്രീറ്റ് കെട്ടിടങ്ങളും കൃത്രിമമായുണ്ടാക്കിയ പച്ചപ്പും. ദൈവം ഭൂമിയെ സൃഷ്ടിച്ചപ്പോൾഓരോന്നിനും നിശ്ചിത സ്ഥാനമുണ്ടായിരുന്നു. മലകൾ, പാറകൾ നിബിഡ വനങ്ങൾ ചതുപ്പു നിലങ്ങൾ വലുതും ചെറുതുമായ അരുവകൾ അങ്ങനെ അങ്ങനെ .. അതോടൊപ്പം നിശ്ചിത കാലാവസ്ഥയും ആകാശം നോക്കി സമയവും കാലാവസ്ഥയും മനസ്സിലാക്കിയിരുന്നു മനുഷ്യൻ. അക്കാലത്ത് മനുഷ്യൻ പ്രകൃതിക്കനുയോജ്യമായി കൃഷി ഇറക്കിയിരുന്നു. മണ്ണ് തന്നാൽ കഴിയുന്ന വിധം വിളവ് മനുഷ്യർക്കു നൽകി. പ്രകൃതിയും മനുഷ്യനും തമ്മിൽ ഒരു ആത്മബന്ധമുണ്ടായിരുന്നു. മനുഷ്യൻ പ്രകൃതിയെയോ പ്രകൃതി മനുഷ്യനെയോ വഞ്ചിച്ചിട്ടില്ല . എന്നാൽ മനുഷ്യന് അറിവു കൂടിയപ്പോൾ അവൻ പതിയെ പ്രകൃതിയെ നിരീക്ഷിക്കാൻ തുടങ്ങി. തന്റെ ആവശ്യങ്ങൾക്കനുസരിച്ച് അതിനെ ഉപയോഗിക്കാൻ തുടങ്ങി. കുന്നുകൾ ഇടിച്ചു നിരത്തുകയും മരങ്ങൾ വെട്ടിമുറിച്ചും വയലുകളും ജലാശയങ്ങളും നികത്തിയും മനുഷ്യൻ തൻെറ സ്വാർത്ഥതയ്ക്കു മാറ്റു കൂട്ടി. കെട്ടിടങ്ങൾ നിർമ്മിച്ചു കൂട്ടുവാനും ലാഭം കൊയ്യുവാനും മാത്രം അവൻ ശ്രദ്ധിച്ചു. മഴ പെയ്യുവാനും പെയ്യുന്ന മഴവെള്ളം ഒഴുകി പോകാതെ തടഞ്ഞു നിർത്തുവാനും സഹായിക്കുന്നതാണ് കുന്നുകളും മരങ്ങളും. ഇവ നശിപ്പിക്കുന്നത് വഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. അതുപോലെ വയലുകളും ജലാശയങ്ങളും നികത്തുന്നതു വഴി ഭൂമിയിലെ ഉറവ വറ്റിപ്പോകുന്നു. തന്മൂലം ജലലഭ്യത കുറയുകയും വരൾച്ചയ്ക്കുു കാരണമാകുകയും ചെയ്യുന്നു. മുറ്റം കോൺക്രീറ്റ് ചെയ്യുകയോ ഇന്റർലോക്ക് പതിപ്പിക്കുക്കയോ ചെയ്യുന്നതു വഴി ജലം ഭൂമിയിലേക്ക് ഇറങ്ങുന്നതു തടയുന്നു. ഭൂമിയിൽ ജീവിക്കാൻ മനുഷ്യന് അവകാശമുള്ളതുപോലെ മൃഗങ്ങൾക്കും പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും അവകാശമുണ്ട്. വനനശീകരണം മൂലം വന്യമൃഗങ്ങൾ നാട്ടിലിറങ്ങുകയും മനുഷ്യജീവന് ഭീഷണി ആവുകയും ചെയ്യുന്നു.വാഹനങ്ങൾ, കീടനാശിനികൾ, ഫാക്ടറികൾ, ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങയവയിൽ നിന്നും ഉണ്ടാകുന്ന വിഷവാതകങ്ങൾ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. തന്മൂലം മനുഷ്യന് നിരവധിയായ മാരക രോഗങ്ങൾ ഉണ്ടാകുന്നു. അമിത രാസ വളപ്രയോഗവും കീടനാശിനിയുടെ ഉപയോഗവും മൂലം മണ്ണും ഭക്ഷ്യവസ്തുക്കളും വിഷമയമാവുകയും ചെയ്യുന്നു. ഈ ഉല്പന്നങ്ങളുടെ ഉപയോഗം മൂലം മനുഷ്യന് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാകുന്നു. അതുപോലെ ഏറെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു വസ്തുതയാണ് പ്ലാസ്റ്റിക് കവറുകൾ മൂന്ന് മാസങ്ങൾക്ക് മുമ്പ് വരെ നമ്മൾ സാധനങ്ങൾ വാങ്ങിയിരുന്നത് പ്ലാസ്റ്റിക് കവറുകളിലാണ്. അവ നിരോധിച്ചതിലൂടെ ഇപ്പോൾ ലഭ്യമല്ലെങ്കിലും മറ്റു പലസാധനങ്ങളും പായ്ക്ക് ചെയ്തിരിക്കുന്നത് പ്ലാസ്റ്റിക് കവറുകളിലാണ്. ഇവ നാം മണ്ണിലേക്ക് വലിച്ചെറിയുന്നതു വഴി ഭൂമിയെ നശിപ്പിക്കുന്നു. കത്തിച്ചാൽ വായു മലിനമാകുകയും മനുഷ്യൻ ശ്വസിക്കുന്നതു വഴി ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. പ്ലാസ്റ്റിക് ഒരിക്കലും മണ്ണിൽ ലയിക്കില്ല. അതിനാൽ വർഷങ്ങൾ കഴിഞ്ഞാലും അവ നശിക്കില്ല. തന്മൂലം ജലം ഇറങ്ങുന്നില്ല. ഇപ്പോൾ ഹരിത കേരള മിഷൻ വഴി ഓരോ പഞ്ചായത്തിലും ഹരിത കർമ്മ സേന രൂപീകരിച്ച് പ്ലാസ്റ്റിക് ശേഖരിക്കുകയും ചെയ്യുന്നു. നമ്മുടെ ആവശ്യങ്ങൾക്കു വേണ്ടി ഒരു മരം മുറിക്കുമ്പോൾ രണ്ടു തൈകൾ വച്ചു പിടിപ്പിക്കുക. കുന്നുകൾ നിരത്താതെ വനം നശിപ്പിക്കാതെ ജലാശയങ്ങളും വയലുകളും നികത്താതെ നമ്മുക്ക് ജീവിക്കാം. പ്രകൃതിക്കിണങ്ങുന്ന തരത്തിൽ കൃഷി ചെയ്ത് പഴയ രീതിയിലേക്ക് നമുക്ക് ആവശ്യമുള്ളത് മാത്രം എടുത്ത് സന്തുലിതാവസ്ഥ നഷ്ടപ്പെടാതെ പ്രകൃതിയും മനുഷ്യനും ഇണങ്ങി ജീവിക്കാൻ ശ്രമിക്കാം. നല്ലൊരു നാളേയ്ക്ക് പ്രയത്നിക്കാം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം