സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ പ്രകൃതി കഥ പറയുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി കഥ പറയുന്നു

പ്രകൃതി കഥ പറയുന്നു


             ഞാൻ പ്രകൃതി. പച്ചപ്പിൽ നിറഞ്ഞ് നിന്ന ഞാൻ എത്ര പെട്ടെ ന്നാണ് ഈ അവസ്ഥയിലേക്ക് അധപതിച്ചത്. അതിന് കാരാണക്കാർ നിങ്ങൾ ഓരോരുത്തരും ആണ്. ഇവിടെ ഞാൻ സന്തോഷത്തിലായിരുന്നു ..എന്നും കാറ്റിന്റെ കുളിർമയും നല്ലൊരു പുലരിയും മനോഹരമായ സന്ധ്യയും ഞാൻ സ്വപ്നം കണ്ടു. നിങ്ങൾ എന്നിൽ നിന്നും വൃക്ഷങ്ങൾ വെട്ടി നിരപ്പാക്കി എന്നെ കൊല്ലാൻ തുടങ്ങി. പിന്നീട് അങ്ങോട്ട് തകർച്ചയുടെ തുടക്കമായിരുന്നു ... പുഴകൾ നിങ്ങൾ നശിപ്പിച്ചു. വയലുകൾ നിങ്ങൾ നിരപ്പാക്കി. ഇത് എന്റെ മാത്രം അല്ല നിങ്ങളുടെയും നാശം ആയിരുന്നു. ശുദ്ധവായു നിങ്ങൾക്ക് ശ്വസിക്കാൻ കഴിയുന്നുണ്ടോ?  നിങ്ങൾ എന്നെ നശിപ്പിച്ച് കെട്ടിട സമുച്ഛയങ്ങൾ കെട്ടി പൊക്കിയപ്പോൾ അവിടെ നിങ്ങളുടെ സ്വപങ്ങളും പ്രളയ രൂപത്തിൽ ഞാൻ കവർന്നു. ഇനിയെങ്കിലും എന്നോട് കുറച്ച് കരുണ കാണിക്കു ... പ്രകൃതിയുടെ ഭംഗിയും പൂക്കളുടെ ഗന്ധവും പഴങ്ങളുടെ രുചിയും മണ്ണിന്റെ മണവും പുഴയുടെ തെളിർമയും കണ്ടും രുചിച്ചും നമ്മുടെ വരും തലമുറകൾ വളരട്ടെ
ജാസിയ എസ്
6 B സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ