ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/ലോക്ക് ഡൗണായിട്ടില്ല

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗണായിട്ടില്ല

ചിന്നുവിന്റെ അമ്മ ഒരു ഡോക്ടറാണ് അവർ കൊറോണാ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാണ് ലോക ഡൗൺ തുടങ്ങിയതിനുശേഷം ചിന്നുവിനെ ഒറ്റയ്ക്ക് വീട്ടിലിരുത്തി ട്ടാണ് മീന പോകുന്നത് ചിന്നുവിനെ ഒത്ത് വീട്ടിൽ ചിലവഴിക്കാൻ കഴിയാത്ത അതിലും കൊറോണ രോഗികളെ ചികിത്സിക്കുകയും ഒക്കെ ആയി ബുദ്ധിമുട്ടുണ്ടായിരുന്നു അവൾക്ക് ഒരു ദിവസം മീന് ജോലിക്ക് പോകാൻ ഇറങ്ങിയപ്പോൾ ചിന്നു പറഞ്ഞു അമ്മേ ഇന്ന് അമ്മ ജോലിക്ക് പോകേണ്ട എൻറെ കൂടെ കളിക്ക് ഇന്ന് പോകണ്ട അമ്മേ ഇല്ല മോളെ പോയേ പറ്റൂ എത്രയോ രോഗികളെ ചികിത്സിക്കേണ്ടതാണ് എന്താ ഇപ്പോൾ ഇത്രയധികം രോഗികൾ അമ്പടാ ഇത് അറിയില്ലേ ഇത് കൊറോണ കാലമാണ് ഞാൻ കേട്ടിട്ടുണ്ട് അത് എന്താണെന്ന് അറിയില്ല കൊറോണ ഒരു വൈറസ് ആണ് അവ സമ്പർക്കത്തിലൂടെ പകരും. ഞാൻ എങ്കിൽ മിന്നു വിൻറെ കൂടെ പാടത്ത് പോകട്ടെ കളിക്കാൻ വേണ്ട ഇപ്പോൾ പോകണ്ട ലോക ഡൗൺ ആണ് . നിങ്ങൾ കളിക്കുമ്പോൾ സമ്പർക്കത്തിലൂടെ ഇവ പകരും പിന്നെ ഞാനെന്തു ചെയ്യും അല്ല അമ്മ രോഗിയെ ചികിത്സിക്കുമ്പോൾ അമ്മയ്ക്ക് വൈറസ് വരില്ലേ ഇല്ല അമ്മ ആശുപത്രിയിലെത്തി എത്തി ദേഹം മുഴുവൻ വൈറസ് പ്രവേശിക്കാത്ത രീതിയിലുള്ള വസ്ത്രം ധരിക്കും. ചിന്നുവിന് എന്നാൽ സന്തോഷം ഇല്ലായിരുന്നു. അമ്മ വരുന്നതുവരെ ഞാൻ ടിവി കാണട്ടെ അതുകേട്ട് മീന വിലക്കി വേണ്ട ഒരുപാട് നേരം ടിവി കാണുന്നത് കണ്ണിന് കേടാണ് പിന്നെ ഞാൻ എന്ത് ചെയ്യും ചിന്നു സങ്കടത്തോടെ ചോദിച്ചു.എല്ലാത്തിനും ലോക ഡൗൺ അല്ലല്ലോ ചിന്നുവിനെ ഇവിടെയിരുന്ന് പടം വരയ്ക്കുകയോ കഥ, കവിത തുടങ്ങി രചനകൾ ചെയ്യാമല്ലോ ശരിയാണല്ലോ ചിന്നു സന്തോഷത്തോടെ പറഞ്ഞു. ബോറടിക്കുമ്പോൾ എന്തെങ്കിലും കളിക്കാം പെട്ടെന്ന് എന്തോ ആലോചിച്ചിട്ട് മീന പറഞ്ഞു നിങ്ങളുടെ ക്ലാസ്സിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി "അക്ഷര വൃക്ഷം" എന്ന പദ്ധതിയുടെ ഭാഗമായാണത്. കൊറോണ കാലത്തെക്കുറിച്ച് നിങ്ങളുടെ രചനകൾ അതിൽ അയയ്ക്കണം. ഏറ്റവും നല്ലത് വിക്കിപീഡിയയിൽ ഇടും അപ്പോൾ നിങ്ങളുടെ രചനകൾ ലോകം അറിയും ശരി അമ്മേ ഞാൻ രചനകൾ തയ്യാറാക്കി വയ്ക്കാം അമ്മ വന്ന് അയച്ചാൽ മതി. അങ്ങനെ മീന ജോലിക്കും പോയി ചിന്നു രചനകൾ തയ്യാറാക്കുവാനും തുടങ്ങി. ആ ലോക്ക് ഡൗൺ കാലത്ത് അവളുടെ കലാവാസനകൾ വളർന്നു.

ദേവനന്ദ. ആർ. എസ്
7 ബി ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ