എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

പരീക്ഷകളൊന്നും ഇല്ലാതെ അപ്രത്യക്ഷമായി തുടങ്ങി അവധിക്കാലം. മാർച്ച് ഒൻപതാം തീയതി കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആണെന്ന് കളക്ടർ പ്രഖ്യാപിച്ചപ്പോൾ അത് ഇങ്ങനെ നീണ്ടു പോകും എന്ന് ഓർത്തതേയില്ല. അവധി ലോക ഡൗൺ ഇല്ലെക്കും നിരോധനാജ്ഞ യിലേക്കും കടന്നപ്പോൾ മടുത്തു തുടങ്ങി. അപ്പോഴാണ് ലിറ്റിൽ വിങ്സ് ഓഫ് shlp IV A എന്ന വാട്സ്ആപ്പ് കൂട്ടായ്മ രൂപം കൊണ്ടത്. പരിസ്ഥിതി, രോഗപ്രതിരോധം, ശുചിത്വം. എന്നിവയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ, കഥ, കവിത തുടങ്ങിയവ അയച്ചുകൊടുക്കാൻ ടീച്ചർ ആവശ്യപ്പെട്ടതും ഞാൻ എഴുതി തുടങ്ങിയതും.

നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയാത്തതും സ്വന്തമായി നിലനിൽപ്പ് ഇല്ലാത്തതും ജീവൻ ഉള്ളവയിൽ പ്രവേശിച്ചാൽ മാത്രം പ്രവർത്തിച്ചു തുടങ്ങുന്നവ യുമായ കൊറോണ വൈറസ് ലോകത്തെയാകെ വിറപ്പിച്ചു കൊണ്ടിരിക്കുന്നു. സ്പർശനത്തിലൂടെ മാത്രം പകരുന്നവയാണ് ഈ വൈറസ് എന്ന തിരിച്ചറിവാണ് രോഗപ്രതിരോധത്തിനായി സാമൂഹിക അകലം പാലിക്കുക, സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക തുടങ്ങിയ നിർദ്ദേശങ്ങൾക്ക് കാരണമായത്. കുട്ടികളായ നാം പലപ്പോഴും വിരലുകൾ വായിൽ വെക്കുകയും നഖം കടിക്കുകയും, മൂക്കിൽ ഇടുകയും ചൊറിയുകയും ചെയ്യാറുണ്ട്. തെറ്റായ ഈ ശീലങ്ങൾ നാം ഉപേക്ഷിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റുള്ളവരുടെ ദേഹത്ത് ശ്രവങ്ങൾ എത്തിച്ചേരാൻ സാധ്യതയുള്ളതുകൊണ്ട് മാസ്ക് ഉപയോഗിക്കുന്നത് ഒരു ശീലമാക്കണം. കഴുകി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ളവ യാണെങ്കിൽ അവ വൃത്തിയായി നാം സൂക്ഷിക്കണം. സ്നേഹ പ്രകടനത്തിന് ഭാഗമായി കെട്ടിപ്പിടിക്കുന്നതും ഉമ്മ കൊടുക്കുന്നതും ഒക്കെ മാറ്റിവെക്കണം. കൈകൾ കൂപ്പുന്ന നമ്മുടെ പരമ്പരാഗത രീതി തന്നെയാണ് ഉത്തമം. ഇങ്ങനെയുള്ള നല്ല ശീലങ്ങൾ നാം തുടർന്നും പാലിക്കണം.

എലിസബത്ത് ജോൺ.
4A എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം