കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


     ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയത്. പക്ഷെ ഇന്നതു ലോകരാഷ്ട്രങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. 2019ൽ കണ്ടെത്തിയ നോവൽ കൊറോണ വൈറസ് മാനവരാശിയെ കൈപിടിയിലാക്കി. ശാസ്ത്രലോകം ഇതിനെ കോവിഡ് 19എന്നാണ് വിശേഷിപ്പിക്കുന്നത്. സ്പര്ശനത്തിലൂടെയും സ്രവങ്ങളിലൂടെയും പകരുന്ന കൊറോണയ്ക്കു ഒരു പ്രതിരോധമരുന്നും കണ്ടെത്തിയിട്ടില്ലെന്നതു ഈ രോഗത്തെ കൂടുതൽ ഭയാനകമാക്കുന്നു. ലോകരാഷ്ട്രങ്ങളിൽ മുന്നിൽ നിൽക്കുന്ന അമേരിക്ക, സ്പെയിൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ രോഗം കൂടുതൽ രൂക്ഷമായിരിക്കുന്നു. ലോകാരോഗ്യ സംഘടന എല്ലാ ജനങ്ങളോടും സ്വന്തം വീടുകളിൽ കഴിയാനാണ് നിർദേശിക്കുന്നത്. പക്ഷെ അനുദിനം രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ലോക്‌ഡോൺ പോലുള്ള കർശന നിയന്ത്രണം ഏർപ്പെടുത്തിയത് കൊണ്ട് ഈ രോഗത്തെ ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്താൻ നമുക്ക് സാധിക്കുന്നു.
     ലോകരാഷ്ട്രങ്ങൾ ഇന്ത്യയെ പ്രത്യേകിച്ച് കേരളത്തെ മാതൃകയാക്കാനാണ് പറയുന്നത് ഷേക്ക്ഹാൻഡിനു പകരം ജനങ്ങളോട് നമസ്തെ എന്ന് പറഞ്ഞു ശീലിക്കാനാണ് പറയുന്നത്. രോഗികളിൽ നിന്ന് അകലം പാലിഞ്ഞുകൊണ്ടും കൈകൾ ഇടയ്ക്കിടെ കഴുകികൊണ്ടും നമുക്ക് ഈ വൈറസിനെ പ്രതിരോധിക്കാം. പ്രളയം വന്നപ്പോൾ ഒറ്റക്കെട്ടായിനിന്ന നമ്മൾ ഈ കൊറോണയേയും അതിജീവിക്കും.
     

അലോക് കൃഷ്ണ
8 A കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം